പരിശീലനത്തിനിടെ 12കാരിയുടെ കഴുത്തിൽ​ അമ്പ്​ തറച്ചു

ഗുവാഹതി: പരിശീലനത്തിനിടെ കഴുത്തിൽ​ അമ്പ്​ തറച്ച 12കാരിയായ ആർച്ചറി താരത്തെ ശസ്​ത്രക്രിയക്ക്​ വിധേയയാക്കി. അസം സ ്വദേശിനി ശിവാംഗിനി ഗോഹെയ്​നിനാണ്​ 15 സ​​െൻറിമീറ്റർ നീളമുള്ള ലോഹനിർമിതമായ അമ്പി​​​െൻറ ഭാഗം​ കഴുത്തിൽ തറച്ചത്​. സങ്കീർണമായ ശസ്​ത്രക്രിയയിലൂടെ​ അമ്പ്​​ നീക്കംചെയ്​തു​.

നിലവിൽ ഡൽഹി എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്​ പെൺകുട്ടി. ഗുവാഹതിയിലെ സ്​പോർട്​സ്​ അതോറിറ്റി ഓഫ്​ ഇന്ത്യ​യുടെ (സായ്​) ഉപകേന്ദ്രമായി പ്രവർത്തിക്കുന്ന ഡാക ദേവി റസിവാസിയ കോളജിൽ വെള്ളിയാഴ്​ച രാത്രിയാണ്​ അപകടമുണ്ടായത്​.

Tags:    
News Summary - Archer Shivangini Gohain airlifted to AIIMS after arrow pierces neck at Khelo India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.