?????? ??????? ??????????????????? ????????? ??????? ??????????? ?????????? ??????????????????????? ??.??.??????????? ?????????????? ????????????????? ???????? ??????????????? ???.?? ????

അന്തര്‍ സര്‍വകലാശാല അത്ലറ്റിക് മീറ്റ്: ഇന്ന് ആറു ഫൈനലുകള്‍

കൊടുംതണുപ്പിന് പോരാട്ടച്ചൂടേകി 76ാമത് അന്തര്‍ സര്‍വകലാശാലാ മീറ്റില്‍ ബുധനാഴ്ച ആറു ഫൈനലുകള്‍. പുരുഷ വിഭാഗത്തില്‍ 20 കി.മീ. നടത്തം, ഹൈജംപ്, 10,000 മീറ്റര്‍ ഓട്ടം, വനിതാവിഭാഗത്തില്‍ 5000 മീറ്റര്‍ ഓട്ടം, ഡിസ്കസ് ത്രോ, ലോങ് ജംപ് ഫൈനലുകളാണ് നടക്കുക. മെഡല്‍ പ്രതീക്ഷയോടെ എട്ട് കേരളതാരങ്ങളാണ് ട്രാക്കിലും പിറ്റിലുമായി ഇറങ്ങുന്നത്. നടത്തത്തില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കായി കഴിഞ്ഞ വര്‍ഷം മൂഢബിദ്രിയില്‍ സ്വര്‍ണംകൊയ്ത റിബാസിലൂടെ ആദ്യ മെഡലാണ് കാലിക്കറ്റിന്‍െറ പ്രതീക്ഷ. 

അയ്യായിരത്തില്‍ ചിത്രക്ക് വെല്ലുവിളി
ദീര്‍ഘദൂരത്തില്‍ മെഡല്‍ ഓടിപ്പിടിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ പി.യു. ചിത്ര ബുധനാഴ്ചയിറങ്ങും. ചൊവ്വാഴ്ച നടന്ന 5000 മീ. ഹീറ്റ്സില്‍ രണ്ടാമതായാണ് ചിത്ര ഫിനിഷ് ചെയ്തത്. കഴിഞ്ഞവര്‍ഷം സ്വര്‍ണംനേടിയ പുണെ യൂനിവേഴ്സിറ്റിയുടെ സഞ്ജീവനി യാദവാണ് ഹീറ്റ്സില്‍ ചിത്രയെ പിന്തള്ളിയത്. കാലിക്കറ്റിലെ വിദ്യ, എം.ജി. സര്‍വകലാശാലയുടെ എയ്ഞ്ചല്‍ ജെയിംസ്, നീതു എന്നിവരും ബുധനാഴ്ച ഫൈനലിനിറങ്ങുന്നുണ്ട്. ഹീറ്റ്സില്‍ എയ്ഞ്ചല്‍ മൂന്നാമതും നീതു അഞ്ചാമതുമായാണ് ഫിനിഷിങ് ലൈന്‍ തൊട്ടത്.
 
റാഞ്ചിയില്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ വെള്ളിനേടിയ രമ്യാരാജിലാണ് എം.ജിയുടെ ലോങ് ജംപ് പ്രതീക്ഷ. ഇതേ ഇനത്തില്‍ വിനിത വിജയനും മത്സരിക്കുന്നുണ്ട്. ഡിസ്കസ് ത്രോയില്‍ റീമാ നാഥിലാണ് കാലിക്കറ്റ് പ്രതീക്ഷ. 100 മീറ്റര്‍ ഹീറ്റ്സില്‍ കേരളയുടെ മെഡലുറപ്പിച്ച അനുരൂപ് ഒന്നാമതായാണ് (10.74 സെ.) ഫിനിഷ് ചെയ്തത്. 

കേരളയുടെ തന്നെ മറ്റൊരു താരമായ മുഹമ്മദ് യാസീന്‍ യോഗ്യത നേടിയെങ്കിലും പേശീവേദനമൂലം പിന്മാറി. 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ജെറിന്‍ ജോസഫ്, അനീസ് റഹ്മാന്‍, അഞ്ജലി എന്നിവരും 800 മീറ്ററില്‍ തെരേസ് ജോസഫും സെമിയില്‍ പ്രവേശിച്ചു. 10,000 മീറ്ററില്‍ കേരളത്തില്‍നിന്ന് ആരും മത്സരിക്കുന്നില്ല. ഹൈജംപില്‍ മലയാളിതാരവും റെക്കോഡിനുടമയുമായ ശ്രീനിത് മോഹന്‍ മംഗളൂരു യൂനിവേഴ്സിറ്റിക്കായി ബുധനാഴ്ചയിറങ്ങും. 

വില്ലനാകുന്ന കാലാവസ്ഥ
കൊടുംതണുപ്പാണ് മീറ്റ് നടക്കുന്ന പട്യാലയില്‍ അനുഭവപ്പെടുന്നത്. ഒപ്പം കാറ്റുവീശുന്നതും താരങ്ങളുടെ ഫിറ്റ്നെസിനെ ബാധിക്കുന്നുണ്ട്. രാവിലെയും ഉച്ചകഴിഞ്ഞുമാണ് തണുപ്പ് കൂടുതല്‍. 10 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഈ സമയങ്ങളിലെ താപനില. കാലാവസ്ഥ ദക്ഷിണേന്ത്യയില്‍നിന്നത്തെുന്ന വിദ്യാര്‍ഥികളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പരിശീലകര്‍ പറയുന്നു. കാലാവസ്ഥ കാരണം റെക്കോഡ് പ്രകടനങ്ങള്‍ക്ക് സാധ്യത കുറവാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT