പാലക്കാട്: 51ാമത് സംസ്ഥാന സ്കൂള്‍ ഗെയിംസിലെ ഗ്രൂപ് രണ്ട് മത്സരങ്ങളില്‍ ജൂനിയര്‍ വിഭാഗത്തില്‍ 32 പോയന്‍റുകള്‍ നേടി തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനത്ത്. 28 പോയന്‍റുകള്‍ നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 16 പോയന്‍റുകള്‍ നേടി വയനാട് മൂന്നാം സ്ഥാനത്തുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ആലപ്പുഴ ജില്ലകള്‍ 12 പോയന്‍റുകള്‍ വീതം നേടി. വനിതകളുടെ ഖോഖോയില്‍ പാലക്കാടിനാണ് ഒന്നാംസ്ഥാനം. തിരുവനന്തപുരം രണ്ടാംസ്ഥാനം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം, പാലക്കാട് ജില്ലകള്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ ഹോക്കിയില്‍ തിരുവനന്തപുരം, എറണാകുളം എന്നിവയും പെണ്‍കുട്ടികളുടെ മത്സരത്തില്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ആണ്‍കുട്ടികളുടെ ടേബ്ള്‍ ടെന്നിസില്‍ പാലക്കാട്, വയനാട്, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാട്, കോഴിക്കോട്, ആണ്‍കുട്ടികളുടെ ബാസ്കറ്റ് ബാളില്‍ കോട്ടയം, ആലപ്പുഴ, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. മത്സരങ്ങള്‍ എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു.
ഡോ. ചാക്കോ ജോസഫ് അധ്യക്ഷത വഹിച്ചു. വെള്ളിയാഴ്ച സീനിയര്‍ വിഭാഗം മത്സരങ്ങള്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.