സാഫ് ചാമ്പ്യന്‍ഷിപ്പിൽ നിന്നും പാകിസ്താന്‍ പിന്മാറി

ന്യൂഡല്‍ഹി: ഡിസംബര്‍ 23ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന സൗത് ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് (സാഫ്) പാകിസ്താന്‍ പിന്മാറി. കളിക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയല്ല തീരുമാനത്തിന് പിന്നിലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കാരണം പറയാതെയാണ് പാകിസ്താന്‍ പിന്മാറിയതെന്ന് ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് അറിയിച്ചു. അടുത്തകാലത്തായി ഒരു മേഖല ഫുട്ബാള്‍ ടൂര്‍ണമെന്‍റിലും പാക് ടീമുകള്‍ പങ്കെടുത്തിരുന്നില്ല. പാകിസ്താന്‍ ഫുട്ബാള്‍ ഫെഡറേഷനിലെ തെരഞ്ഞെടുപ്പ് തര്‍ക്കത്തിനത്തെുടര്‍ന്ന് ഹൈകോടതിയില്‍നിന്നുണ്ടായ വിധിയായിരുന്നു കാരണം. ആഭ്യന്തര പ്രശ്നമാണ് തീരുമാനത്തിന് പിന്നിലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് കുശാല്‍ ദാസ് പറഞ്ഞു. ചാമ്പ്യന്‍ഷിപ് മുന്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം നടക്കും. പാകിസ്താനെതിരെ കളിക്കേണ്ടിയിരുന്ന ടീമുകള്‍ക്ക് വാക്കോവര്‍ നല്‍കും. ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക ടീമുകള്‍ക്കൊപ്പം ഗ്രൂപ് എയിലായിരുന്നു പാകിസ്താന്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.