സിക വൈറസിനെ ദക്ഷിണ കൊറിയ കുപ്പായമിട്ട് ചെറുക്കും

സോള്‍: റിയോ ഒളിമ്പിക്സ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലോടിയത്തെുന്നത് ഓട്ടവും ചാട്ടവുമല്ല. മറിച്ച്, ബ്രസീലില്‍ ഭീതി വിതക്കുന്ന സിക വൈറസാണ്. കൊതുകുകള്‍ പരത്തുന്ന ഈ മാരകരോഗം ബാധിക്കുന്ന ഗര്‍ഭിണികള്‍ അസുഖബാധിതരായ കുട്ടികളെയാണ് പ്രസവിക്കുന്നത്. ഗര്‍ഭിണികളല്ലാത്തവരെയും ഈ രോഗം ബാധിക്കും. സിക പരത്തുന്ന കൊതുകിനെ പറത്താനുള്ള വിദ്യയുമായാണ് ദക്ഷിണ കൊറിയന്‍ സംഘം ഒളിമ്പിക്സിനത്തെുക. കൊതുകിനെ തുരത്തുന്ന രാസവസ്തുക്കളുള്ള യൂനിഫോമാണ് കൊറിയന്‍ സംഘമണിയുക. നീളന്‍ കൈയുള്ള ഷര്‍ട്ടും ജാക്കറ്റും പാന്‍റുമാണ് തയാറായിരിക്കുന്നത്. 
ഒളിമ്പിക്സ് വേദികളിലും വില്ളേജിലുമെല്ലാം താരങ്ങള്‍ ഈ വസ്ത്രങ്ങള്‍ ധരിച്ചാണ് ഇറങ്ങുകയെന്ന് കൊറിയന്‍ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. 

കര്‍ശനമായ ചട്ടങ്ങളുള്ളതിനാലും പ്രകടനത്തെ ബാധിക്കുമെന്നതിനാലും മത്സരത്തിനിടെ പതിവ് ജെഴ്സി തന്നെയാകും ധരികുക. അതേസമയം, കൊതുകുനാശിനിയടങ്ങിയ സ്പ്രേ മത്സരത്തിനിടയിലും ഉപയോഗിക്കാന്‍ അനുവദിക്കും. ദക്ഷിണ കൊറിയന്‍ സംഘം അടുത്തിടെ ബ്രസീല്‍ ആശുപത്രികളിലടക്കം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തുടര്‍ച്ചയായ നാലാം തവണയും മെഡല്‍പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലത്തൊനുള്ള കഠിന ശ്രമത്തിലാണ് കൊറിയന്‍ സംഘം. ലണ്ടനില്‍ ടീം അഞ്ചാം സ്ഥാനത്തായിരുന്നു. ഇത്തവണ പത്ത് സ്വര്‍ണമാണ് ദക്ഷിണ കൊറിയ പ്രതീക്ഷിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT