പാരിസ് ഒളിമ്പിക്സ്: 10 ദശലക്ഷം ടിക്കറ്റുകളിൽ ഒമ്പത് ദശലക്ഷവും വിറ്റഴിഞ്ഞു

പാരിസ്: ഈ മാസം 26ന് കൊടിയേറുന്ന വിശ്വ കായിക മേളയായ പാരിസ് ഒളിമ്പിക്സിന്റെ 10 ദശലക്ഷം ടിക്കറ്റുകളിൽ ഒമ്പത് ദശലക്ഷവും വിറ്റു കഴിഞ്ഞതായി റിപ്പോർട്ട്. ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് പാരിസിൽ മുപ്പതാമത്തെ ഒളിമ്പിക്സ് അരങ്ങേുറന്നത്. 


2016ലെ റിയോ ഒളിമ്പിക്‌സിന് ശേഷം കാണികളെത്തുന്ന ലോക കായിക മേളയാണ് പാരീസിലേത്. കോവിഡ്19 മഹാമാരി കാരണം 2020ലെ ടോക്യോ ഒളിമ്പിക്‌സിൽ സ്റ്റേഡിയത്തിലേക്ക് പൊതു പ്രവേശനം നിരോധിച്ചിരുന്നു. ഗെയിംസ് അടച്ചിട്ട വാതിലുകൾക്ക് പിന്നിലായിരുന്നു നടന്നത്. 2016ലെ റിയോ ഡി ജനീറോ ഒളിമ്പിക്സിൽ 6.8 ദശലക്ഷം ടിക്കറ്റുകൾ ഉണ്ടായിരുന്നതിൽ 6.2 ദശലക്ഷം വിറ്റഴിഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ലോകമെമ്പാടുമുള്ള പതിനായിരത്തിലധികം കായികതാരങ്ങളും ലക്ഷക്കണക്കിന് കായിക പ്രേമികളും ഭൂമിയിലെ ഏറ്റവും വലിയ കായിക മത്സരത്തിനായി ഫ്രഞ്ച് തലസ്ഥാനത്തെത്തും. 2024 ലെ ഒളിമ്പിക്‌സിന് റെക്കോർഡ് കായികപ്രേമികളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.


കഴിഞ്ഞ 10 ഒളിമ്പിക്സുകളിൽ വിറ്റു പോയ ടിക്കറ്റിന്റെ എണ്ണം

1. 1984 ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സ്: ലഭ്യമായ ടിക്കറ്റുകൾ 6.9 ദശലക്ഷം, വിറ്റത്: 5.7 ദശലക്ഷം

2. 1988 സോൾ ഒളിമ്പിക്സ്: ലഭ്യമായ ടിക്കറ്റുകൾ 4.4 ദശലക്ഷം, വിറ്റത്: 3.3 ദശലക്ഷം

3. 1992 ബാഴ്സലോണ ഒളിമ്പിക്സ്: ലഭ്യമായ ടിക്കറ്റുകൾ 3.9 ദശലക്ഷം, വിറ്റത്: 3.0 ദശലക്ഷം

4. 1996 അറ്റ്ലാന്റ ഒളിമ്പിക്സ്: ലഭ്യമായ ടിക്കറ്റുകൾ 11 ദശലക്ഷം, വിറ്റത്: 8.3 ദശലക്ഷം

5. 2000 സിഡ്നി ഒളിമ്പിക്സ്: ലഭ്യമായ ടിക്കറ്റുകൾ 7.6 ദശലക്ഷം, വിറ്റത്: 6.7 ദശലക്ഷം

6. 2004 ഏഥൻസ് ഒളിമ്പിക്സ്: ലഭ്യമായ ടിക്കറ്റുകൾ 5.3 ദശലക്ഷം, വിറ്റത്: 3.8 ദശലക്ഷം

7. 2008 ബെയ്ജിങ് ഒളിമ്പിക്സ്: ലഭ്യമായ ടിക്കറ്റുകൾ: 6.8 ദശലക്ഷം, വിറ്റത്: 6.5 ദശലക്ഷം

8. 2012 ലണ്ടൻ ഒളിമ്പിക്സ്: ലഭ്യമായ ടിക്കറ്റുകൾ 8.5 ദശലക്ഷം, വിറ്റത്: 8.2 ദശലക്ഷം

9. 2016 റിയോ ഡി ജനീറോ ഒളിമ്പിക്സ്: ലഭ്യമായ ടിക്കറ്റുകൾ 6.8 ദശലക്ഷം, വിറ്റത്: 6.2 ദശലക്ഷം

10. 2020 ടോക്യോ ഒളിമ്പിക്സ്: കോവിഡ് കാരണം എല്ലാ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടന്നതിനാൽ ടിക്കറ്റുകളൊന്നും വിറ്റിരുന്നില്ല.

Tags:    
News Summary - Paris Olympics 2024: Nine million of 10 million tickets sold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.