??????????? ???????? ??????????? ??? ???? ?????

മയൂഖയുടെ കണ്ണീര്‍ മടക്കം  

ന്യുഡല്‍ഹി:  ഫെഡറേഷന്‍ കപ്പിന്‍െറ അവസാന ഇനമായ വനിതകളുടെ ട്രിപ്പിള്‍ ജംപ്. ആദ്യ ജംപിന് ഓടിയത്തെിയ മയൂഖ ജോണി ലാന്‍ഡിങ്ങിന് മുമ്പ് ചുവടു പിഴച്ച് മണില്‍ കറങ്ങിവീണപ്പോള്‍ സ്റ്റേഡിയമൊന്നാകെ നിശബ്ദമായി. വേദനകൊണ്ട് പുളഞ്ഞ മയൂഖയെ ഓടിയത്തെിയ മലയാളി താരങ്ങളും മെഡിക്കല്‍ സംഘവും ചേര്‍ന്ന് എടുത്താണ് പിറ്റില്‍ നിന്ന് മാറ്റിയത്. ആദ്യമായി 14 മീറ്റര്‍ ദൂരം പിന്നിട്ട  ഇന്ത്യന്‍ അത്ലറ്റ്  എന്ന നിലക്ക്  മയൂഖയില്‍ പ്രതീക്ഷ ഏറെയായിരുന്നു. ഒളിമ്പിക് മെഡല്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന പുതിയ വിദേശ കോച്ചിന് കീഴില്‍  ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദിവസം മുമ്പ് മാത്രമാണ് മയൂഖയും എത്തിയത്. 14.15 മീറ്റാണ് ഒളിമ്പിക് യോഗ്യതാ മാര്‍ക്ക്. നിലവില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയായ മയൂഖ ജോണ്‍ 14.11 വരെ ചാടിയിട്ടുണ്ട്.മൂന്നാഴ്ചയെങ്കിലും വിശ്രമം ആവശ്യമാണെന്ന് കോച്ച് ബദ്റൊസ് ബദ്റൊസിയന്‍  പറഞ്ഞു.  ജൂണില്‍ ഹൈദരാബാദിലാണ് ഇന്‍റര്‍ സ്റ്റേറ്റ് മീറ്റ്. അതിലാണ് ഇനി മയൂഖയുടെ പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.