വിർജീനിയ ത്രാഷർക്ക് റിയോ ഒളിമ്പിക്സിലെ ആദ്യ സ്വർണം

റിയോ ഡെ ജനീറോ: റിയോ ഒളിമ്പിക്സിലെ ആദ്യ സ്വര്‍ണം അമേരിക്കന്‍ താരം വിര്‍ജിന ത്രാഷെറിന്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് 19കാരിയായ വിര്‍ജിന സ്വര്‍ണം വീഴ്ത്തിയത്. 208.4 പോയന്‍റ് നേടിയ വിര്‍ജിനക്ക് പിന്നിലായി ചൈനയുടെ ഡു ലി വെള്ളി നേടി (സ്കോര്‍: 207). ചൈനയുടെ തന്നെ യി സിലിങ്ങിനാണ് വെങ്കലം (185.4).

അതേസമയം, ഈ വിഭാഗത്തില്‍ ഇന്ത്യയുടെ അയോണിക പോളും അപൂര്‍വി ചന്ദേലയും ആദ്യ റൗണ്ടില്‍തന്നെ പുറത്തായി. പ്രാഥമിക റൗണ്ടില്‍ അയോണ പോളിന് 34ാം സ്ഥാനവും അപൂര്‍വി ചന്ദേലക്ക് 47ാം സ്ഥാനവുമാണ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.