ടിന്‍റുവും ജിസ്നയും റിയോയിലേക്ക്

കോഴിക്കോട്: ഒളിമ്പിക്സ് പ്രതീക്ഷകളുമായി തന്‍െറ പ്രിയശിഷ്യരുമായി പി.ടി. ഉഷ ചൊവ്വാഴ്ച റിയോയിലേക്ക്്. ഒളിമ്പ്യന്‍ ടിന്‍റു ലൂക്ക, ജിസ്ന മാത്യു എന്നിവരുമായി ഉഷ ഇന്ന് പുലര്‍ച്ചെ നാലിന് കരിപ്പൂരില്‍നിന്ന് യാത്രതിരിക്കും. അബൂദബി വഴി ഒളിമ്പിക്സ് ആരവത്തിലലിഞ്ഞ മാറക്കാനയിലേക്ക്. അബൂദബിയില്‍നിന്ന് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ ഉഷയും ജിസ്നയും ടിന്‍റുവും സാവോപോളോയിലത്തെും. 800 മീറ്ററില്‍ കഴിഞ്ഞ ഒളിമ്പിക്സില്‍ സെമി വരെയത്തെിയ ടിന്‍റു ഇത്തവണ ഫൈനലില്‍ കടക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. 17ാം വയസ്സില്‍ കന്നി ഒളിമ്പിക്സില്‍ മത്സരിക്കുന്നതിന്‍െറ ത്രില്ലിലാണ് ജിസ്ന മാത്യു. ഇന്ത്യന്‍ സംഘത്തിലെ ഇളമുറക്കാരിയും ഇവര്‍ തന്നെ. ടിന്‍റു ലൂക്ക ഉള്‍പ്പെട്ട 4 x 400 മീറ്റര്‍ വനിതാ റിലേ ടീമിലാണ് ജിസ്ന മാത്യു മത്സരിക്കുന്നത്. റിയോയിലേക്ക് പോകുന്നതുവരെ കിനാലൂരിലെ ഉഷ സ്കൂളിലും മെഡിക്കല്‍ കോളജിലെ ട്രാക്കിലും തീവ്രപരിശീലനത്തിലായിരുന്നു ഇരുവരും.  17നാണ് 800 മീറ്ററില്‍ ടിന്‍റുവിന്‍െറ പ്രാഥമിക റൗണ്ട് മത്സരം. 19ന് സെമിഫൈനലും. 19നാണ് റിലേ മത്സരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.