???????????? ??????????? ?????? ????????? ???? ???? ?????????????? ???????

അനസും ജിന്‍സണും ഇന്നിറങ്ങും

റിയോ ഡെ ജനീറോ: മൂന്ന് മെഡലുകള്‍ തീര്‍പ്പാവുന്ന അത്ലറ്റിക്സിലെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക് രണ്ട് ഫൈനലുകള്‍. വനിതകളുടെ ഷോട്ട്പുട്ടിലും പുരുഷന്മാരുടെ 20 കി.മീ. നടത്തത്തിലും ഇന്ത്യന്‍ താരങ്ങള്‍ മെഡല്‍പോരാട്ടത്തില്‍ മാറ്റുരക്കും. വനിതകളുടെ 10,000 മീറ്റര്‍ ഓട്ടമാണ് മൂന്നാം ഫൈനല്‍. എന്നാല്‍, ഇന്ത്യന്‍ താരങ്ങളാരും മത്സരത്തിനില്ല. ഹീറ്റ്സുള്‍പ്പെടെ മൊത്തം 30 മത്സരങ്ങള്‍ വെള്ളിയാഴ്ച ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടക്കും.20 കി.മീ. നടത്തത്തില്‍ മൂന്നു ഇന്ത്യക്കാര്‍ മത്സരിക്കുന്നുണ്ട്. മനീഷ് സിങ് റാവത്ത്, ഗുര്‍മീത് സിങ്, ഗണപതി കൃഷ്ണന്‍ എന്നിവര്‍. രാത്രി 11നാണ് മത്സരം തുടങ്ങുക. നാലാം ഒളിമ്പിക്സിനത്തെുന്ന വികാസ് ഗൗഡ ഡിസ്കസ് ത്രോയില്‍ വെള്ളിയാഴ്ച വൈകീട്ട് ആറിന് മത്സരിക്കും. നിലവിലെ കോമണ്‍വെല്‍ത്ത് ചാമ്പ്യനായ 33കാരന്‍ ലണ്ടനില്‍ ഫൈനലിലത്തെിയെങ്കിലും എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

പുരുഷന്മാരുടെ 800 മീ. ഹീറ്റ്സില്‍ ജിന്‍സണ്‍ ജോണ്‍സനും 400 മീ. ഹീറ്റ്സില്‍ മുഹമ്മദ് അനസും വെള്ളിയാഴ്ച ട്രാക്കിലിറങ്ങും. ഇന്ത്യന്‍ സമയം വൈകീട്ട് 6.40നും ശനിയാഴ്ച പുലര്‍ച്ചെ 5.30നുമാണ് ഇരുവരും മത്സരിക്കുന്നത്. ലോങ്ജംപില്‍ അങ്കിത് ശര്‍മ പുലര്‍ച്ചെ 5.50ന് മത്സരക്കളത്തിലുണ്ടാകും. വനിതകളില്‍ 100 മീറ്ററില്‍ ദ്യുതീ ചന്ദ്, 200 മീറ്ററില്‍ ശ്രബാനി നന്ദ എന്നിവര്‍ക്ക് വെള്ളിയാഴ്ച യോഗ്യതാ റൗണ്ടുണ്ട്. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ട്രാക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ മത്സരിക്കുന്ന ഒളിമ്പിക്സാണ് റിയോയിലേത്. റിലേ ടീം അംഗങ്ങളുള്‍പ്പെടെ 36 പേര്‍. സിഡ്നി ഒളിമ്പിക്സിലാണ് ഇതിന്ുമുമ്പ് കൂടുതല്‍ അത്ലറ്റുകള്‍ അണിനിരന്നത്. 29 പേര്‍.

ട്രിപ്പ്ള്‍ ജംപില്‍ ലോകത്തത്തെന്നെ ഈ വര്‍ഷത്തെ മികച്ച മൂന്നാമത്തെ ചാട്ടം രഞ്ജിത് മഹേശ്വരിയുടെ പേരിലുള്ളത് പ്രതീക്ഷ നല്‍കുന്നുണ്ട്. കഴിഞ്ഞ ജൂലൈയില്‍ ബംഗളൂരുവില്‍ രഞ്ജിത് 17.30 മീറ്റര്‍ ചാടിയാണ്  മൂന്നാം ഒളിമ്പിക്സിന് ടിക്കറ്റുറപ്പിച്ചത്്. കഴിഞ്ഞ ഒളിമ്പിക്സിലെ സ്വര്‍ണ ജേതാവ് അമേരിക്കയുടെ ക്രിസ്റ്റ്യന്‍ ടെയ്ലറും (17.78 മീ.) വില്‍ ക്ളേയുമാണ് (17.65 മീ) രഞ്ജിത്തിന് മുന്നിലുള്ളത്. 48 പേര്‍ മത്സരിക്കുന്നതില്‍ 12 പേരാണ് ഫൈനലിലത്തെുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.