ലളിത ബാബറിന് ഫൈനൽ പ്രവേശം; സുധ സിങ് പുറത്ത്

റിയോ ഡെ ജനീറോ: വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ ചേസില്‍  ഇന്ത്യയുടെ ലളിത ബബ്ബാര്‍ ഫൈനലില്‍. രണ്ടാം ഹീറ്റ്സില്‍ നാലാമതായാണ് മഹാരാഷ്ട്രക്കാരി ഫിനിഷ് ചെയ്തത്. എന്നാല്‍ മൂന്ന് ഹീറ്റ്സിലുമായി മികച്ച  സമയം കുറിച്ച മറ്റ് ആറ് താരങ്ങളിലൊരാളായി ലളിത ഫൈനലിലേക്ക് കുതിക്കുകയായിരുന്നു. സ്വന്തം പേരിലുള്ള ദേശീയ റെക്കോഡും ലളിത തിരുത്തി. 9 മിനിറ്റ് 27.86 സെക്കന്‍ഡ് എന്ന സമയം 9 മിനിറ്റ് 19.76 സെക്കന്‍ഡായാണ് ലളിത മെച്ചപ്പെടുത്തിയത്. ഒളിമ്പിക്സ് അത്ലറ്റിക്സിന്‍െറ ആദ്യ ദിനമായ വെള്ളിയാഴ്ച മത്സരിച്ച ഒമ്പതുപേരില്‍ ഒരാള്‍പോലും ആദ്യ യോഗ്യതാ കടമ്പ കടന്നില്ളെന്നുമാത്രമല്ല, മികച്ചപ്രകടനത്തിനടുത്തെങ്ങുമത്തെിയുമില്ല. ദേശീയ റെക്കോഡുകാരെല്ലാം ആ മികവിന്‍െറ അടുത്തെങ്ങുമത്തെിയില്ല. വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്സില്‍ ദ്യുതീചന്ദ് 50ാം സ്ഥാനത്തായിരുന്നു. എടുത്ത സമയം 11.69 സെക്കന്‍ഡ്. കസാഖ്സ്താനിലെ അല്‍മാട്ടിയില്‍ നടന്ന മീറ്റില്‍ 11.25 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ദ്യുതീ റിയോ ടിക്കറ്റ് ഉറപ്പിച്ചത്. എന്നാല്‍, ആ പ്രകടനം ആവര്‍ത്തിക്കാന്‍ ഒഡിഷയില്‍നിന്നുള്ള ഈ 21കാരിക്ക് കഴിഞ്ഞില്ല. ആകെ 64 പേരാണ് 100 മീറ്ററില്‍ മത്സരിച്ചത്.

1980ല്‍ മോസ്കോയില്‍ ഓടിയ പി.ടി. ഉഷക്കുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരി 100 മീറ്ററില്‍ ഒളിമ്പിക്സില്‍ മത്സരിച്ചത്. പുരുഷന്മാരുടെ 400 മീറ്റര്‍ ഹീറ്റ്സില്‍ കൊല്ലം നിലമേല്‍ സ്വദേശി മുഹമ്മദ് അനസും നിരാശപ്പെടുത്തി. 45.40 സെക്കന്‍ഡില്‍ ഓടി ഒളിമ്പിക് ബര്‍ത്ത് ഉറപ്പിച്ച അനസ് റിയോയില്‍ 45.95 സെക്കന്‍ഡെടുത്തു ഓട്ടം പൂര്‍ത്തിയാക്കാന്‍. നല്ല തുടക്കമായിരുന്നെങ്കിലും പാതിദൂരം പിന്നിട്ടതോടെ മറ്റുള്ളവര്‍ മുന്നില്‍ ഓടിക്കയറുന്ന കാഴ്ചയായിരുന്നു. ആകെ 50 പേര്‍ മത്സരിച്ചതില്‍ 31ാം സ്ഥാനമായിരുന്നു അനസിന്.

പുരുഷന്മാരുടെ ലോങ്ജംപില്‍ അങ്കിത് ശര്‍മ 30 പേരില്‍ 24ാമനായാണ് ചാടിയത്തെിയത്. മൂന്നാമത്തെ ശ്രമത്തില്‍ ചാടിയതായിരുന്നു മികച്ച ദൂരം. 7.67 മീറ്റര്‍. ജൂണില്‍ കസാഖ്സ്താനിലെ കൊസനോവ് മെമ്മോറിയല്‍ മീറ്റില്‍ കെ. പ്രേംകുമാറിന്‍െറ പേരിലുണ്ടായിരുന്ന ദേശീയ റെക്കോഡായ 8.09 മീറ്റര്‍ തിരുത്തി 8.19 മീറ്റര്‍ ചാടിയാണ് അങ്കിത് റിയോയിലേക്ക് യോഗ്യത നേടിയത്.  ജൂലൈ 18ന് തിങ്കളാഴ്ച ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍നിന്ന് നടന്ന നാലാം ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീയിലൂടെയാണ് കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജിന്‍സണ്‍ ജോണ്‍സണ്‍ ഒളിമ്പിക്സിലെ 800 മീറ്ററിന് യോഗ്യത നേടിയത്. അന്ന് ഒരുമിനിറ്റ് 45.98 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സെക്കന്‍ഡിലൊരംശത്തിന്‍െറ വ്യത്യാസത്തില്‍ ജിന്‍സണ്‍ തന്‍െറ ഒളിമ്പിക്സ് സ്വപ്നം യഥാര്‍ഥ്യമാക്കിയത്. എന്നാല്‍, റിയോയില്‍ ജിന്‍സണ്‍ ഈ ദൂരം ഓടിത്തീര്‍ത്തത് ഒരു മിനിറ്റ് 47.27 സെക്കന്‍ഡില്‍. ബംഗളൂരുവില്‍ ഓടിയ സമയം റിയോയിലും ആവര്‍ത്തിച്ചിരുന്നെങ്കില്‍ സെമിയിലേക്ക് യോഗ്യത നേടാമായിരുന്നു. ജിന്‍സണ്‍ ഓടിയ ഹീറ്റ്സില്‍ മൂന്നാമതത്തെി യോഗ്യത നേടിയ ബ്രിട്ടീഷ് ഓട്ടക്കാരന്‍െറ സമയം 1:45.99 മിനിട്ടായിരുന്നു. ജിന്‍സന്‍െറ സ്ഥാനം 50ല്‍ 25 ആയിരുന്നു.

നാലാം ഒളിമ്പിക്സിനത്തെിയ വെറ്ററന്‍ ഡിസ്കസ് ഏറുകാരന്‍ വികാസ് ഗൗഡയുടെ ഏറ്റവും മോശം ഏറുകളായിരുന്നു ഒളിമ്പിക് സ്റ്റേഡിയത്തില്‍ കണ്ടത്. യോഗ്യതാ റൗണ്ടില്‍ 35 പേര്‍ മത്സരിച്ചതില്‍ 28ാം സ്ഥാനത്തായിരുന്നു. എറിഞ്ഞ മികച്ചദൂരം 58.99 മീറ്റര്‍.ദേശീയ റെക്കോഡ് ജേതാവായ ഗൗഡയുടെ ഏറ്റവും മികച്ച ദൂരം 66.28 മീറ്ററാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ബര്‍ലിന്‍ മീറ്റിലാണ് ഗൗഡ അവസാനമായി മത്സരത്തില്‍ പങ്കെടുത്തത്. അതിന്‍െറ ‘ഫലം’ റിയോയില്‍ കാണുകയും ചെയ്തു. പുരുഷന്മാരുടെ 20 കി.മീറ്റര്‍ നടത്തത്തില്‍ റിയോയിലേക്ക് പോകാന്‍ കടുത്ത മത്സരമായിരുന്നു. ലണ്ടന്‍ ഒളിമ്പിക്സില്‍ മത്സരിച്ച മലയാളി കെ.ടി. ഇര്‍ഫാന്‍ ഉള്‍പ്പെടെ യോഗ്യത നേടിയവരുടെ എണ്ണം കൂടിയതിനാല്‍ മികച്ച മൂന്നുപേരെ ഒളിമ്പിക്സിനയച്ചു. എന്നാല്‍, ഇതില്‍ രണ്ടുപേര്‍ മത്സരത്തിനിടയില്‍ അയോഗ്യരാക്കപ്പെട്ടു. ഗണപതി കൃഷ്ണനും ഗുര്‍മീത് സിങ്ങും. അതേസമയം, മനീഷ് സിങ്ങിന്‍േറത് നല്ല നടപ്പായിരുന്നു. നടത്തം പൂര്‍ത്തിയാക്കിയ 63 പേരില്‍ 13ാം സ്ഥാനത്തത്തെുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.