200 മീറ്ററിലും ബോൾട്ട് മുന്നോട്ട്

റിയോ ഡെ ജനീറോ: ട്രിപ്ള്‍ ട്രിപ്ള്‍ സ്വര്‍ണം ലക്ഷ്യമിടുന്ന ഉസൈന്‍ ബോള്‍ട്ട് 200 മീറ്റര്‍ ഓട്ടത്തിലും സെമി ഫൈനലില്‍ കടന്നു. ഒമ്പതാമത് ഹീറ്റ്സില്‍ ഒന്നാമനായാണ് ബോള്‍ട്ട് 20.28 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ കടന്നത്. താരതമ്യേന ദുര്‍ബലരായ എതിരാളികള്‍ക്കൊപ്പം പതുക്കെ ഓടിയ ജമൈക്കക്കാരന്‍  മൊത്തം യോഗ്യത നേടിയവരില്‍ 15ാം സ്ഥാനത്താണ്. 20.09 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കാനഡയുടെ ആന്ദ്രെ ഡിഗ്രാസിയുടേതാണ് മികച്ച സമയം.
ജമൈക്കക്കാരായ യൊഹാന്‍ ബ്ളേക്, നിക്കല്‍ ആഷ്മീഡ് (ഇരുവരും 20.13 സെ.), ലോഷോണ്‍ മെറിറ്റ് (20.15 സെ.), ജസ്റ്റിന്‍ ഗാറ്റ്ലിന്‍ (20.42 സെ.) തുടങ്ങിയ പ്രമുഖരും ഫൈനലിലേക്ക് മുന്നേറി. വ്യാഴാഴ്ചയാണ് സെമിഫൈനല്‍. ഫൈനല്‍ വെള്ളിയാഴ്ചയും. മൂന്നാം ഒളിമ്പിക്സിലും ട്രിപ്ള്‍ സ്വര്‍ണമണിയാനുള്ള ഒരുക്കത്തിലാണ് ഉസൈന്‍ ബോള്‍ട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.