ന്യൂഡല്‍ഹി: കായിക പരിശീലകര്‍ക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ ദ്രോണാചാര്യ പുരസ്കാരത്തിന് മലയാളി നീന്തല്‍ പരിശീലകന്‍ എസ്. പ്രദീപ് കുമാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ശിപാര്‍ശ. റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന മലയാളി നീന്തല്‍ താരം സാജന്‍ പ്രകാശിന്‍െറയൂം വനിതാ താരം ശിവാനി കട്ടാരിയയുടെയും പരിശീലകനാണ് തിരുവനന്തപുരം സ്വദേശിയായ പ്രദീപ്കുമാര്‍. റിയോവില്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി സിങ് ഉള്‍പ്പെടെയുള്ളവരുടെ പരിശീലകന്‍ മഹാവീര്‍ സിങ്, റിയോയിലെ മിന്നുന്ന പ്രകടനത്തിലൂടെ ജിംനാസ്റ്റിക് ഫൈനലിലത്തെിയ ദീപ കര്‍മാകറിന്‍െറ കോച്ച് ബിശ്വേശര്‍ നന്ദി, വിരാട് കോഹ്ലിയുടെ കോച്ച് രവികുമാര്‍ സിങ്, ദ്യുതി ചന്ദിന്‍െറ പരിശീലകന്‍ എന്‍. രമേശ് എന്നിവരാണ് ദ്രോണാചാര്യക്ക് അര്‍ഹരായ പരിശീലകര്‍. സില്‍വാനസ് ഡങ് ( ഹോക്കി), സതി ഗീത ( അത്ലറ്റിക്സ്), രാജേന്ദ്ര പ്രഹ്ളാദ് ( റോവിങ്) എന്നിവരെ ധ്യാന്‍ചന്ദ് അവാര്‍ഡിനു ശിപാര്‍ശ ചെയ്തു. മലയാളി ഹോക്കി താരം മാനുവല്‍ ഫെഡറിക് അന്തിമ പട്ടികയില്‍ ഇടം നേടിയിട്ടില്ല. ബോക്സിങ് താരം മേരി കോം അധ്യക്ഷയായ സമിതിയാണു ജേതാക്കളെ തെരഞ്ഞെടുത്ത് കായിക മന്ത്രാലയത്തിന് ശിപാര്‍ശ സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.