ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ് ട്രിപ്പിള്‍ ജംപില്‍ മയൂഖ ജോണിക്ക് വെള്ളി

ദോഹ: ഏഴാമത് ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗം ട്രിപ്പിള്‍ ജംപില്‍ മലയാളി താരം മയൂഖ ജോണി വെള്ളി നേടി. മീറ്റിന്‍െറ ഒന്നാം ദിനം മയൂഖ ലോങ്ജമ്പില്‍ സ്വര്‍ണം നേടിയിരുന്നു.  14 മീറ്റര്‍ ദൂരം മറികടന്നാണ് മയൂഖ വെള്ളി സ്വന്തമാക്കിയത്. 14.32മീറ്റര്‍ ദൂരം മറികടന്ന ഒളിമ്പിക് ചാമ്പ്യന്‍ കസാഖിസ്ഥാന്‍െറ ഓള്‍ഗ റിപകോവ സ്വര്‍ണം നേടി. ടൂര്‍ണമെന്‍റിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായിരുന്നു ഇത്. കസാഖിസ്ഥാന്‍െറ തന്നെ ഇറിന എകേ്താവ (13.48മീറ്റര്‍) വെങ്കലം നേടി. വനിത വിഭാഗം പെന്‍റാത്തലോണില്‍ സ്വപ്ന ബര്‍മ്മനെ അയോഗ്യയാക്കിയത് ഇന്ത്യക്ക് കനത്തതിരിച്ചടിയായി. ഉറച്ച ഒരു മെഡലാണ് ഇതിലൂടെ നഷ്ടമായത്. ഇറാന്‍ ടീമിന്‍െറ പരാതിയത്തെുടര്‍ന്നാണ് സ്വപ്നയെ അയോഗ്യയാക്കിയത്. പെന്‍റാത്തലോണിലെ അവസാന ഇനമായ 800 മീറ്ററില്‍ സ്വപ്ന ലൈന്‍ മറികടന്നുവെന്നായിരുന്നു ഇറാന്‍െറ പരാതി.  മൂന്നു സ്വര്‍ണവുമായി മെഡല്‍ പട്ടികയില്‍  ആതിഥേയര്‍ ഒന്നാമതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.