തലതിരിഞ്ഞ നയവുമായി ഫെഡറേഷൻ; ഇന്ത്യക്ക് മെഡല്‍ നഷ്ടം

ന്യൂഡല്‍ഹി: ആവശ്യമായ അത്ലറ്റുകളെ അയക്കാന്‍ മടിച്ചതിലൂടെ ഏഷ്യന്‍ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഉറപ്പിച്ച മൂന്ന് മെഡലുകള്‍ നഷ്ടമായി. ബഹ്റൈനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്‍െറ ടീം ഇനത്തില്‍ മൂന്ന് വെങ്കലമെഡലുകളാണ് അത്ലറ്റിക് ഫെഡറേഷന്‍െറ തലതിരിഞ്ഞ നയത്തെ തുടര്‍ന്ന് നഷ്ടമായത്. 
പുരുഷ-വനിതകളിലായി സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഓരോ വിഭാഗത്തിലും മൂന്നുപേരുടെ സംഘത്തെയാണ് ഇന്ത്യ അയച്ചത്. എന്നാല്‍, നാലുപേരെ ഒരു ടീമായാണ് പരിഗണിക്കുന്നതെന്നതിനാല്‍, ഓടിയത്തെിയിട്ടും ഇന്ത്യ മടങ്ങിയത് ടീം വിഭാഗത്തിലെ മെഡലുകളൊന്നുമില്ലാതെ. ഓടിയത്തെുന്ന ആദ്യ മൂന്നുപേരുടെ പോയന്‍റ് കൂട്ടിയാണ് ടീം മെഡലുകള്‍ നിശ്ചയിക്കുന്നത്. ഇതുപ്രകാരം ഇന്ത്യ അര്‍ഹിച്ച മൂന്ന് വെങ്കല മെഡലുകള്‍ നഷ്ടമായി. സീനിയര്‍ വനിതകളില്‍ സഞ്ജീവനി ജാദവ്, സ്വാതി ഗാധ്വെ, മനിഷ സലുന്‍ഖെ എന്നിവര്‍ 7, 10, 17 സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. ഇവരുടെ പോയന്‍റ് കൂട്ടിയാല്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍, ടീം പൂര്‍ണമല്ലാത്തതിനാല്‍ മെഡലിന് പരിഗണിച്ചില്ല. ജൂനിയര്‍ പുരുഷ വിഭാഗത്തില്‍ കിസാര്‍ നര്‍ഷി, അന്‍സര്‍ ഇമാം, അനില്‍ കുമാര്‍ യാദവ് എന്നിവര്‍ 8, 10, 11 സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. 

പോയന്‍റ് കൂട്ടിയാല്‍ മൂന്നാമത്. പക്ഷേ, ഇന്ത്യക്കു പകരം ഇറാനാണ് വെങ്കലം സമ്മാനിച്ചത്. ജൂനിയര്‍ വനിതകളിലും ഇതുതന്നെ സംഭവിച്ചു. അരതി ദത്താറായ്, നന്ദിനി ഗുപ്ത, സുധാപാല്‍ എന്നിവര്‍ക്കും അര്‍ഹിച്ച മെഡല്‍ ഫെഡറേഷന്‍െറ നടപടിമൂലം നിഷേധിക്കപ്പെട്ടു. ആവശ്യമായ ടീമിനെ അയക്കാതിരുന്നതിന്‍െറ കാരണമറിയില്ളെന്ന് അഖിലേന്ത്യ അത്ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്‍റ് അദിലെ സുമിരിവാല പ്രതികരിച്ചു. എന്നാല്‍, ടീമായി പരിഗണിക്കാന്‍ നാലു പേര്‍ വേണമെന്ന് സംഘാടകര്‍ അറിയിച്ചില്ളെന്നായിരുന്നു മറ്റൊരു ഫെഡറേഷന്‍ ഒഫീഷ്യലിന്‍െറ പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT