???? ?????? ?????????????????? ?????? ?????? ??????? ??????????? ????? ?????? ????????? ?????????? ????? (???? ??????????????), ???? ??????? (??????? ?????????????? ),????? ????(??.??.?????????????? )

സര്‍വകലാശാല മീറ്റ്: വനിതകളില്‍ ചാമ്പ്യന്‍പട്ടമുറപ്പിച്ച് എം.ജി

അന്തര്‍ സര്‍വകലാശാലാ അത്ലറ്റിക് മീറ്റ് അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിയിരിക്കെ കിരീടപ്പോരാട്ടം മുറുകുന്നു. പഞ്ചാബി യൂനിവേഴ്സിറ്റി 112 പോയന്‍േറാടെ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 92 പോയന്‍റുമായി എം.ജി യൂനിവേഴ്സിറ്റി രണ്ടാമതും 90 പോയന്‍േറാടെ മംഗളൂരു യൂനിവേഴ്സിറ്റി മൂന്നാം സ്ഥാനത്തുമുണ്ട്. വനിതാ കിരീടപ്പോരാട്ടത്തില്‍ 64 പോയന്‍റുമായി എം.ജി ബഹുദൂരം മുന്നിലാണ്. കാലിക്കറ്റ് അഞ്ചാമതാണ്. അഞ്ചാം ദിനം ഒരു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവുമാണ് കേരള താരങ്ങള്‍ നേടിയത്. മംഗളൂരു യൂനിവേഴ്സിറ്റിക്കുവേണ്ടി മലയാളി പോള്‍വാള്‍ട്ട് താരം കൃഷ്ണ രചന സ്വര്‍ണമണിഞ്ഞു. വനിതകളുടെ 10,000 മീറ്റര്‍, ഷോട്ട്പുട്ട്, പുരുഷന്മാരുടെ പോള്‍വാള്‍ട്ട്, സ്റ്റീപ്ള്‍ ചേസ് എന്നിവയില്‍ പുതിയ മീറ്റ് റെക്കോഡുകളും പിറന്നു. പുണെ യൂനിവേഴ്സിറ്റിയുടെ സഞ്ജീവനി യാദവ് (5000,10000 മീറ്റര്‍), കൊല്‍ക്കത്ത യൂനിവേഴ്സിറ്റിയുടെ സ്വപ്ന ബര്‍മന്‍ (ഹെപ്റ്റാത്ലണ്‍, ഹൈജംപ്) എന്നിവര്‍ ഇന്നലത്തെ നേട്ടത്തോടെ സ്വര്‍ണ മെഡല്‍ രണ്ടാക്കി ഉയര്‍ത്തി. 3000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ എയ്ഞ്ചല്‍ ജെയിംസ് വെങ്കലത്തിലത്തെിയെങ്കിലും ട്രാക്കിന് വെളിയിലൂടെ ഓടിയതിന്‍െറ പേരില്‍ അയോഗ്യയാക്കി.
ട്രിപ്ള്‍ ജംപിലും പോള്‍വാള്‍ട്ടിലും മലയാളി ഷോ
മയൂഖ ജോണിയുടെ പിന്മുറക്കാര്‍ തന്നെയാണ് തങ്ങളെന്ന് തെളിയിച്ച് ട്രിപ്ള്‍ ജംപിലെ മൂന്നു മെഡലുകളും കേരള താരങ്ങള്‍ സ്വന്തമാക്കി. പോള്‍വാള്‍ട്ട് പിറ്റിലും മലയാളി താരങ്ങളുടെ ആധിപത്യം പൂര്‍ണമായിരുന്നു. ട്രിപ്ള്‍ ജംപില്‍ ആവേശം നിറഞ്ഞ ഫിനിഷിങ്ങിനൊടുവില്‍ കേരള യൂനിവേഴ്സിറ്റിയുടെ ജെനിമോള്‍ ജോയ് (12.62 മീ.) സ്വര്‍ണം നേടിയപ്പോള്‍ മംഗളൂരു യൂനിവേഴ്സിറ്റിയുടെ മലയാളി താരം ശില്‍പ ചാക്കോ (12.61) വെള്ളി നേടി. എം.ജി താരം വിനിത ബിജു 12.39 മീറ്റര്‍ ചാടി വെങ്കലം നേടി.
ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ റെക്കോഡിനുടമയായ ജെനിമോള്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ്. കോഴിക്കോട് കല്ലാനോട് സ്വദേശിയായ ശില്‍പ മംഗളൂരു അല്‍വാസ് കോളജിലെ പി.ജി വിദ്യാര്‍ഥിയാണ്.
പോള്‍വാള്‍ട്ട് പിറ്റിലും മലയാളികള്‍ താരങ്ങളായി. ജിംനാസ്റ്റിക് ദേശീയ ജൂനിയര്‍ മെഡലിനുടമയായ കൃഷ്ണ രചനയുടെ ആദ്യ പോള്‍വാള്‍ട്ട് സ്വര്‍ണമാണ് പട്യാലയിലേത്. മംഗളൂരു അല്‍വാസ് കോളജിലെ വിദ്യാര്‍ഥിയായ കൃഷ്ണ 3.50 മീറ്റര്‍ താണ്ടിയാണ് മെഡല്‍ ഉറപ്പിച്ചത്. മുമ്പ് എം.ജിയുടെ താരമായിരുന്നു. എം.ജിയുടെ സ്വര്‍ണപ്രതീക്ഷയുമായത്തെിയ സിഞ്ജു പ്രകാശിന് (3.40 മീ.) വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി താരം മെല്‍വി ടി. മാനുവലാണ് വെങ്കലം നേടിയത്. ഹൈജംപില്‍ എം.ജി താരങ്ങളായ എയ്ഞ്ചല്‍ പി. ദേവസ്യ (1.71 മീ.) വെള്ളിയും ജിനു മരിയ മാനുവല്‍ (1.69 മീ.) വെങ്കലവും നേടി.
ദീര്‍ഘദൂരത്തില്‍ പുതിയ താരോദയം
മലയാളി താരങ്ങള്‍ വാണിരുന്ന ദീര്‍ഘദൂരയിനങ്ങളില്‍ മഹാരാഷ്ട്രക്കാരി സഞ്ജീവനി യാദവ് ആധിപത്യമുറപ്പിക്കുന്ന കാഴ്ചയാണ് അഞ്ചാം ദിനം കണ്ടത്. 5000, 10000 ഇനങ്ങളില്‍ കഴിഞ്ഞ മൂഢബിദ്രി മീറ്റില്‍ സഞ്ജീവനി തന്നെ കുറിച്ച മീറ്റ് റെക്കോഡുകള്‍ ഇത്തവണ പട്യാലയില്‍ പഴങ്കഥയാക്കി. പുരുഷന്മാരുടെ പോള്‍വാള്‍ട്ടില്‍ 4.90 മീറ്റര്‍ ചാടി റോഹ്തക് യൂനിവേഴ്സിറ്റി താരം അനൂജ് മീറ്റ് റെക്കോഡ് സ്ഥാപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.