അന്തർ സർവകലാശാല അത്​ലറ്റിക്​ മീറ്റ്​: വനിതാ വിഭാഗത്തിൽ എം ജിക്ക്​ കിരീടം

പട്യാല: പഞ്ചാബിലെ പട്യാലയിൽ നടക്കുന്ന അന്തർ സർവകലാശാല അത്​ലറ്റിക്​ മീറ്റിൽ വനിതാ വിഭാഗത്തിൽ എം.ജി സർവകലാശാലക്ക്​ കിരീടം. കാലിക്കറ്റ്​ സർവകലാശാലയുടെ പി. യു ചിത്രയും എം. ജി സർവകലാശാലയുടെ കെ മഞ്​ജുവു​മാണ്​ ഇന്ന്​ കേരളത്തിന്​ വേണ്ടി സുവർണ നേട്ടം ​െകായ്​ത കേരള താരങ്ങൾ. വനിതകളുടെ 1500 മീറ്ററിലാണ്​ ചിത്ര സ്വർണം നേടിയത്​. 200 മീറ്ററിലെ സ്വർണ നേട്ടത്തോടെ മീറ്റിൽ  കെ മഞ്​ജു ഡബ്​ൾ തികച്ചു. നേരത്തെ വനിതകളുടെ 100 മീറ്ററിൽ മഞ്​ജു സ്വർണം നേടിയിരുന്നു.

വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ കാലിക്കറ്റി​െൻറ സുബിന വെള്ളിയും ജ്യോതികൃഷ്​ണ വെങ്കലവും നേടി. പുരുഷൻമാരുടെ 110 മീറ്റർ ഹർഡിൽസിൽ എം. ജി സർവകലാശാലയുടെ ശ്രീകാന്തിനാണ്​​ വെള്ളി. രണ്ട്​ സ്വർണവും ഒരു​ വെള്ളിയും രണ്ട്​ വെങ്കലവുമാണ്​ ഇന്നത്തെ ​േനട്ടം.

ഒാവറോൾ കിരീടം പഞ്ചാബി യൂനിവേഴ്​സിറ്റി ഉറപ്പിച്ചു. രണ്ട്​ പോയൻറുകളുടെ മാത്രം വ്യത്യാസത്തിൽ എം. ജിയും മംഗളൂരു സർവകലാശാലയും രണ്ടാംസ്ഥാനത്തിന്​ വേണ്ടി മത്സരിക്കുകയാണ്​. മീറ്റി​െൻറ അവസാന ദിനമായ ഇന്ന്​ പുരുഷ വനിതാ വിഭാഗങ്ങളിലായി നാല്​ റിലേ മത്സരങ്ങളാണ്​ ഇനി നടക്കാനുള്ളത്​.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.