മുംബൈ: 13ാമത് മുംബൈ മാരത്തണില്‍ ആഫ്രിക്കന്‍ ആധിപത്യം. പുരുഷന്മാരില്‍ കെനിയക്കാരന്‍ ഗിഡിയോണ്‍ കിപ്കേടെറും വനിതകളില്‍ ഇത്യോപ്യക്കാരി ഷുകോ ജെനീമോയും വിജയികളായി. ഇന്ത്യന്‍ വിഭാഗത്തില്‍ പുരുഷന്മാരില്‍ നിതേന്ദ്ര സിങ് റാവത്തും സുധ സിങ്ങുമാണ് വിജയികള്‍.
42 കിലോമീറ്റര്‍ മാരത്തണില്‍ ഗിഡിയോണ്‍ കിപകെറ്റര്‍ മീറ്റ് റെക്കോഡോടെ വിജയിയായത്. 2:08:35 സമയംകൊണ്ടാണ് ഫിനിഷിങ് പോയന്‍റ് തൊട്ടത്. 2013ല്‍ യുഗാണ്ടക്കാരനായ ജാക്സണ്‍ കിപ്രോപ് കുറിച്ച 2:09:32 എന്ന മീറ്റ് റെക്കോഡാണ് കിപ്കേടെര്‍ മറികടന്നത്. ജാക്സണ്‍ കിപ്രോപ് എട്ടാമനായാണ് ഫിനിഷ് ചെയ്തത്. റെക്കോഡ് ഭേദിച്ചതിനുള്ള 15,000 ഡോളര്‍ ഉള്‍പ്പെടെ 56,000 (37.96 ലക്ഷം രൂപ) അമേരിക്കന്‍ ഡോളറാണ് ഗിഡിയോണ്‍ കിപ്കെറ്റര്‍ കീശയിലാക്കിയത്. 2:09:20 സമയമെടുത്ത ഇത്യോപ്യക്കാരന്‍ സെബൊകോ ദിബാബ രണ്ടാമനായി. കെനിയയുടെ മാരിയസ് കിമുതായ്ക്കാണ് മൂന്നാം സ്ഥാനം. വനിതകളില്‍ 2:27:50 സമയമെടുത്താണ് ഷുകോ ജെനീമോ ഓട്ടം പൂര്‍ത്തിയാക്കി ഒന്നാമതായത്. കെനിയക്കാരായ ബോര്‍ണസ് കിതുര്‍ (2:32:00) രണ്ടും വാലെന്‍ൈറന്‍ കിപ്കേടെര്‍ (2:34:07) മൂന്നും സ്ഥാനക്കാരായി. 41,000, 21,000, 15,000 ഡോളര്‍ എന്നിങ്ങനെയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കുള്ള പ്രൈസ്മണി.
ഇന്ത്യന്‍ വിഭാഗത്തില്‍ നിതേന്ദ്ര സിങ് റാവത്ത് റെക്കോഡോടെ ഒന്നാമതത്തെി (2:15:48). പേസ്മേക്കറുടെ വേഷത്തില്‍ ആദ്യമായി മുഴുമാരത്തണ്‍ ഓടാനത്തെിയ മലയാളി ഗോപി തോന്നക്കല്‍ (2:16:15) രണ്ടാമനായി. ഇരുവരും ഒളിമ്പിക്സ് യോഗ്യത നേടി. സുല്‍ത്താന്‍ ബത്തേരി സ്വദേശിയണ് ഗോപി. ഖേതാറാമാണ് (2:17:23 ) മൂന്നാം സ്ഥാനക്കാരന്‍. ഇന്ത്യന്‍ വനിതകളില്‍ റെക്കോഡിനുടമ ഒ.പി. ജെയ്ഷയെ (2:43:26) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സുധ സിങ് (2:39:28 ) ജേതാവായത്. ലളിത ബബ്ബറാണ് (2:41:55) രണ്ടാമത്.ഹാഫ് മാരത്തണില്‍ പുരുഷന്മാരില്‍ ദീപക് ബാപു കുമാര്‍, ബല്ലിയപ്പ, ഇന്ദ്രജീത് പട്ടേല്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സീനിയര്‍ സിറ്റിസണ്‍ മുഴു മാരത്തണില്‍ മുന്‍ മലയാളിതാരം ലീലാമ്മ അല്‍ഫോന്‍സോ ഒന്നാമതായി.
വനിതകളില്‍ മോണിക്ക റൗത്ത് ഒന്നാമതും മനീഷ സാലുങ്കെ രണ്ടാമതും മോണിക്ക അതാരെ മൂന്നാമതും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.