ജെയ്ഷ ഇനി മാരത്തണ്‍ ഓടില്ല


മുംബൈ: ഞായറാഴ്ച നടന്ന 13ാമത് മുംബൈ മാരത്തണോടെ ദീര്‍ഘദൂര ഓട്ടക്കാരി ഒ.പി. ജെയ്ഷ മാരത്തണ്‍ ഓട്ടത്തിന് ഫുള്‍സ്റ്റോപ്പിട്ടു. ലക്ഷ്യം ഒളിമ്പിക്സ് മെഡലാണ്. അത് നേടാന്‍  സ്വന്തം ഇനങ്ങളായ 1500, 5000 മീറ്റര്‍ ഓട്ടങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന തിരിച്ചറിവാണ് മാരത്തണ്‍ മതിയാക്കാന്‍ കാരണം. മാരത്തണിലൂടെ ഒളിമ്പിക്സ് സ്വപ്നം പൂവണിയില്ല -ജെയ്ഷ പറഞ്ഞു. മാരത്തണ്‍ ഓട്ടം എനിക്കിഷ്ടവുമില്ല. 15 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞാല്‍ തളര്‍ന്നുപോകും -ജെയ്ഷ കൂട്ടിച്ചേര്‍ത്തു. അവസാന മാരത്തണില്‍ മുംബൈയില്‍ മൂന്നാം സ്ഥാനമാണ് ജെയ്ഷക്ക്. മുംബൈ മാരത്തണില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാവായിരുന്നു. 1995ല്‍ മദ്രാസ് സാഫ് ഗെയിംസില്‍ മലയാളിയായ സത്യഭാമ കുറിച്ച (2:38:08) റെക്കോഡാണ് ജെയ്ഷ തിരുത്തിയത്. പ്രതീക്ഷിച്ചതുപോലെ കുതിച്ചത്തൊന്‍ കഴിഞ്ഞില്ളെന്നും മുംബൈയില്‍ ചൂടുകൂടുതലാണെന്നും ജെയ്ഷ പറഞ്ഞു. 2015ലെ കൊച്ചി ഹാഫ് മാരത്തണിലായിരുന്നു തുടക്കം. അന്ന് ഒന്നാമതത്തെി. കഴിഞ്ഞ വര്‍ഷം ഡല്‍ഹി മാരത്തണില്‍ രണ്ടും കൊല്‍ക്കത്ത മാരത്തണില്‍ മൂന്നും സ്ഥാനങ്ങള്‍ നേടിയിരുന്നു. വയനാട്ടിലെ മാനന്തവാടി, ജയാലയം വീട്ടില്‍ ജനിച്ച ജെയ്ഷ പഞ്ചാബിലാണ് സ്ഥിരതാമസം. കൊല്‍ക്കത്തയില്‍ ഈസ്റ്റേണ്‍ റെയില്‍വേ ഹെഡ് ടിക്കറ്റ് പരിശോധകയാണ് ഈ 32കാരി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT