വെറുതെ വന്ന ഗോപി മടങ്ങിയത് ഒളിമ്പിക് യോഗ്യതയുമായി

മുംബൈ: കൂട്ടുകാര്‍ക്ക് ഊര്‍ജം പകരാന്‍ പേസ്മേക്കറുടെ വേഷത്തില്‍ മുംബൈ മാരത്തണിനത്തെിയ വയനാട്ടുകാരന്‍ ഗോപി തോന്നക്കല്‍ മടങ്ങിയത് നേട്ടങ്ങളുമായി. 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുഴു മാരത്തണില്‍ 30 കിലോമീറ്റളോളം ഓടി ഇന്ത്യന്‍ ആര്‍മിയിലെ സഹതാരങ്ങള്‍ക്ക് ആവേശമേകി പിന്‍വാങ്ങുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഓട്ടം ഫിനിഷിങ് പോയന്‍േറാളം നീട്ടി മീറ്റില്‍ രണ്ടാം സ്ഥാനവും ഒളിമ്പിക്സ് യോഗ്യതയും ഗോപി നേടി. 30 കിലോമീറ്റര്‍ ഓടിയത്തെിയപ്പോള്‍ ക്ഷീണം തോന്നിയതേയില്ല.

ആവേശം ബാക്കിനില്‍ക്കുന്നു. ഓട്ടം നിര്‍ത്താന്‍ തോന്നിയില്ല. തുടര്‍ന്നു. രണ്ടു മണിക്കൂര്‍ 16 മിനിറ്റ് 23 സെക്കന്‍ഡിലാണ് ഗോപി ഓടിത്തീര്‍ത്തത്. മുഴുമാരത്തണില്‍ ആദ്യമായിട്ടാണ് ഗോപി നിരത്തിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ ഹാഫ് മാരത്തണില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു. 5000 മീറ്ററും 10000 മീറ്ററുമാണ് സ്വന്തം ഇനങ്ങള്‍. പുണെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം. ഇപ്പോള്‍ ഊട്ടിയിലെ ഇന്ത്യന്‍ ക്യാമ്പിലെ പരിശീലനത്തിലാണ്. സുല്‍ത്താന്‍ ബത്തേരി തോന്നക്കല്‍ വീട്ടില്‍ ബാബു-തങ്കം ദമ്പതികളുടെ മകനാണ്. നാട്ടില്‍ പുതിയ വീട് പണിയുകയാണ്. മുംബൈ മാരത്തണില്‍ കിട്ടിയ പണം അതിനായി ഉപയോഗിക്കുമെന്ന് ഗോപി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് കായികപരിശീലനം. പരിശീലനത്തിന് പണച്ചെലവേറെ. കേരള സര്‍ക്കാറിന്‍െറയും മറ്റും സഹായം ലഭിച്ചാല്‍ നില മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ഗോപി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.