??????????????????? ?.??. ????? (?????? ????????????) ????????????????????

അമ്മത്തണലേറ്റു; ജെയ്ഷ ഇന്ന് ഒളിമ്പിക്സ് ഓട്ടം തുടങ്ങും

മാനന്തവാടി: റിയോയിലെ മെഡല്‍ പോഡിയം എന്ന വലിയ സ്വപ്നങ്ങളിലേക്ക് അമ്മയുടെ അനുഗ്രഹംവാങ്ങി ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരി ഒ.പി. ജെയ്ഷ കുതിപ്പുതുടങ്ങി. മത്സരങ്ങളുടെയും പരിശീലനത്തിന്‍െറയും തിരക്കുകള്‍ക്കിടയില്‍ വയനാട് തൃശ്ശിലേരിയിലെ സ്വന്തം വീട്ടിലത്തെിയ ജെയ്ഷ അമ്മയുടെയും അച്ഛന്‍െറയും സ്നേഹത്തണലില്‍ ഒത്തിരിനേരം ചെലവഴിച്ചാണ് പുതിയയാത്രക്ക് തയാറെടുക്കുന്നത്. രണ്ടുവര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇന്ത്യയുടെ അഭിമാനതാരത്തിന്‍െറ വരവ്.

ആഗസ്റ്റില്‍ ബ്രസീലിലെ റിയോഡെ ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സില്‍ മെഡല്‍ നേടുകയെന്ന ഒറ്റ ലക്ഷ്യമാണ് മനസ്സിലെന്ന് താരം ‘മാധ്യമ’ത്തോട് പറഞ്ഞു. മുംബൈ മാരത്തണോടെ ദീര്‍ഘദൂര ഇനത്തോട് വിടപറഞ്ഞാണ് ജെയ്ഷ നാട്ടിലത്തെിയത്. ഇഷ്ട ഇനമായ 1500, 5000 മീറ്ററില്‍ ഒളിമ്പിക്സില്‍ മത്സരിച്ച് മെഡലണിയുകയാണ് മോഹം.

അതിനായുള്ള തയാറെടുപ്പിനായി വ്യാഴാഴ്ച രാവിലെ ബംഗളൂരുവിലേക്ക് പോകും. ഫെബ്രുവരി 29ന് കാലിഫോര്‍ണിയയിലേക്ക് വിദഗ്ധ പരിശീലനത്തിനായി പറക്കും. അവിടെ അഞ്ചുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയതിനുശേഷം ഒളിമ്പിക്സിലേക്ക് പോകാനാണ് പദ്ധതി -വീട്ടിലിരുന്ന് ജെയ്ഷ മനസ്സുതുറന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്വന്തം വീടായ ജയാലയത്തില്‍ ജെയ്ഷ എത്തിയത്.

5000 മീറ്ററില്‍ കെനിയ, ഇത്യോപ്യ എന്നിവിടങ്ങളിലെ താരങ്ങളാണ് വെല്ലുവിളി. 15.24 മിനിറ്റാണ് ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക്. 15.18 ആണ് എന്‍െറ മികച്ച ജയം. 14.45 മിനിറ്റുവരെ തനിക്ക് ഓടിയത്തൊന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വര്‍ണനേട്ടത്തില്‍ ശുഭാപ്തി വിശ്വാസമുണ്ട്. ഒളിമ്പിക്സ് വേദിയില്‍ ഇന്ത്യന്‍ പതാകയേന്തി, ദേശീയഗാനം ആലപിക്കുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയാണ്. ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സഹായംനല്‍കിയ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് പ്രത്യേക നന്ദിയുണ്ട് -ജെയ്ഷ പറഞ്ഞു.

പരിശീലനത്തിന്‍െറ ചെലവുമാത്രമേ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ വഹിക്കൂ. ബാക്കി ചെലവുകള്‍ സ്വന്തം വഹിക്കണം. ഈ സാഹചര്യത്തിലാണ് മന്ത്രിക്ക് അപേക്ഷനല്‍കിയത്. അപേക്ഷലഭിച്ചയുടന്‍തന്നെ ഫോണില്‍വിളിച്ച് 10ലക്ഷം രൂപ അനുവദിച്ചതായി അറിയിച്ചു. പിന്നീട് വിളിച്ച് ജനുവരി 31നകം രണ്ടരലക്ഷം രൂപ നല്‍കുമെന്നും അറിയിച്ചു. രാജ്യത്തിനുവേണ്ടി മെഡല്‍ നേടണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്‍െറ ആവശ്യം നിറവേറ്റാന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും ജെയ്ഷ പറഞ്ഞു. മകളുടെ സ്വപ്നം നിറവേറാനുള്ള പ്രാര്‍ഥനയിലാണ് പിതാവ് വേണുഗോപാലും അമ്മ ശ്രീദേവിയും. സഹോദരികളായ ജയയയും ജയ്നയും അവരുടെ കുടുംബവും വീട്ടിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT