കോഴിക്കോട്: ആദ്യ ദേശീയ സ്കൂള്‍ കായികമേളയില്‍ സ്വര്‍ണം നേടുമെന്നാണ് അപ്പച്ചനോട് പറഞ്ഞതെങ്കിലും അപ്പച്ചന്‍െറ ഓര്‍മകളില്‍ ഗിഫ്റ് ഗോഡ്സണ്‍ നേടിയത് സ്വര്‍ണത്തിളക്കമുള്ള വെള്ളി മെഡല്‍.
സീനീയര്‍ ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ 6.87 മീറ്റര്‍ ചാടി തൃശ്ശൂര്‍ മതിലകം വിദ്യാജ്യോതി എച്ച്.സ്.എസിലെ ഗിഫ്റ്റ് ഗോഡ്സന്‍ വെള്ളിയണിയുമ്പോള്‍, അത് കാണാന്‍ അച്ഛന്‍ ജോസ് ഇന്നില്ല. അര്‍ബുദത്തെതുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ചാലക്കുടി അണ്ണല്ലൂര്‍ അച്ചാണ്ടിയില്‍ ജോസ് ഓര്‍മയായത്.
ബുധനാഴ്ച കോഴിക്കോടത്തെിയശേഷമാണ് ഗിഫ്റ്റ് അച്ഛന്‍െറ മരണവിവരമറിയുന്നത്. ബുധനാഴ്ചത്തെ ചാലക്കുടിയിലേക്ക്് തിരിച്ച് അപ്പച്ചന് അന്ത്യചുംബന നല്‍കി കൂട്ടുകാര്‍ നല്‍കിയ പിന്തുണയില്‍ ഗിഫ്റ്റ് കോഴിക്കോടേക്ക് തിരിച്ചു. അച്ഛന്‍െറ വേര്‍പാടിലും തളരാതെ മത്സരത്തിനിറങ്ങി. കോഴിക്കോട്ടേക്ക് വരുന്നതിനുമുമ്പ് അച്ഛന് നല്‍കിയ വാക്കുപാലിക്കാനായി ലോങ്ജമ്പ് പിറ്റില്‍ ഗിഫ്റ്റ് കുതിച്ചു.
6.87 മീറ്റര്‍ ചാടി വെള്ളി മെഡലും സ്വന്തമാക്കി. ആറുവര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രാര്‍ഥനകള്‍ക്ക് മറുപടിയായി ദൈവത്തിന്‍െറ സമ്മാനമായി ലഭിച്ച കണ്‍മണിക്ക് ജോസും ഭാര്യ ആന്‍സിയും ചേര്‍ന്നു നല്‍കിയ പേരാണ് ഗിഫ്റ്റ് ഗോഡ്സന്‍.
പിതൃ സഹോദരന്‍ സാബു കണ്ണംപിള്ളിയുടെ കീഴിലാണ് പരിശീലനം. ഇളയ സഹോദരി ഗിഫ്റ്റി ഏഴാം ക്ളാസ് വിദ്യാര്‍ഥിയാണ്. സങ്കടക്കടല്‍ ഉള്ളിലൊതുക്കി ഗിഫ്റ്റ് നേടിയ വെള്ളിമെഡല്‍ അപ്പച്ചനുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.