ലണ്ടന്‍: റഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റുകള്‍ വ്യാപകമായി മരുന്നടിക്കുന്നുവെന്ന വിവരം ലോക ഉത്തേജകവിരുദ്ധ ഏജന്‍സി (വാഡ)യെ അറിയിച്ച റഷ്യന്‍ ഓട്ടക്കാരി യൂലിയ സ്റ്റെപാനോവക്ക് ‘സ്വതന്ത്ര കായികതാരം’ എന്ന നിലയില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്സിലും പങ്കെടുക്കാന്‍ അനുമതി.
യൂലിയയുടെ വെളിപ്പെടുത്തലിനത്തെുടര്‍ന്ന് വാഡ റഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങള്‍ക്ക് റിയോ ഒളിമ്പിക്സില്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് യൂലിയക്ക് പ്രത്യേക അനുമതി നല്‍കിയത്. ദേശീയ പതാകക്കു പകരം ഒളിമ്പിക്സ് പതാകയുടെ കീഴിലായിരിക്കും യൂലിയ ഒളിമ്പിക്സില്‍ പങ്കെടുക്കുക. 800 മീറ്ററിലാണ് യൂലിയ മത്സരിക്കുന്നത്. യൂലിയ അമേരിക്കയിലെ രഹസ്യകേന്ദ്രത്തില്‍ ഇപ്പോള്‍ കഠിനപരിശീലനത്തിലാണ്. കായികരംഗത്തെ ശുദ്ധീകരിക്കാന്‍ സഹായിച്ച യൂലിയയുടെ ഉദ്ദേശശുദ്ധിയെ മാനിച്ച് അവര്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.