ബോള്‍ട്ടിന്‍െറ വിധി വ്യാഴാഴ്ച

കിങ്സ്റ്റണ്‍: ആറ് സ്വര്‍ണത്തിന്‍െറ തിളക്കത്തില്‍ തുടര്‍ച്ചയായി മൂന്നാം ഒളിമ്പിക്സിലും ഉസൈന്‍ ബോള്‍ട്ട് ട്രാക്കിലിറങ്ങുമോയെന്ന് വ്യാഴാഴ്ച  അറിയാം. പേശിവേദനയെ തുടര്‍ന്ന് ജമൈക്കന്‍ ഒളിമ്പിക്സ് ട്രയല്‍സില്‍നിന്ന് പിന്മാറിയ ബോള്‍ട്ട് ടീമില്‍ ഇടംനല്‍കാന്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ ജമൈക്കന്‍ അത്ലറ്റിക്സ് അഡ്മിനിസ്ട്രേറ്റിവ് അസോസിയേഷന്‍െറ വ്യാഴാഴ്ചത്തെ യോഗം അന്തിമ തീരുമാനമെടുക്കും.
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മൂന്നിലത്തെുന്ന അത്ലറ്റുകള്‍ പരിക്കിനെ തുടര്‍ന്ന് ട്രയല്‍സില്‍നിന്ന് പിന്‍വാങ്ങിയാല്‍ മെഡിക്കല്‍ ഇളവ് തേടി ടീമിലത്തൊമെന്നാണ് ജമൈക്കന്‍ അസോസിയേഷന്‍െറ നിയമം.

 ഈ ഉപാധിയാണ് ബോള്‍ട്ടിന്‍െറ പ്രതീക്ഷ. നിലവിലെ പ്രകടനത്തിന്‍െറ അടിസ്ഥാനത്തില്‍ 100, 200, 4x100 റിലേ ചാമ്പ്യനായ ബോള്‍ട്ടിന് അവസരം നല്‍കുമെന്ന് കായികലോകവും പ്രതീക്ഷിക്കുന്നു. അതേസമയം, ഫിറ്റ്നസ് പരിശോധനയില്‍ ജയിച്ചാലേ റിയോ സ്വപ്നം പൂവണിയൂ. ബോള്‍ട്ടിന്‍െറ അഭാവത്തില്‍ യൊഹാന്‍ ബ്ളെയ്കും നികല്‍ ആഷ്മെയ്ഡുമായിരുന്നു 100 മീറ്റര്‍ ട്രയല്‍സില്‍ ചാമ്പ്യന്മാരായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.