തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസനെയും വൈസ് പ്രസിഡന്‍റായി ഒളിമ്പ്യന്‍ മേഴ്സിക്കുട്ടനെയും നിയമിക്കുമെന്ന് റിപ്പോർട്ട്. നിയമനം സംബന്ധിച്ച സംസ്ഥാന സർക്കാറിന്‍റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
15 അംഗങ്ങൾ ഉള്‍പ്പെടുന്ന കൗൺസിൽ ഭരണസമിതിയെയും നിയമിക്കും. വിവിധ അസോസിയേഷനുകളിലെ പ്രതിനിധികളും സ്പോര്‍ട്സ് രംഗത്തെ വിദഗ്ധരും മുന്‍കാല സ്പോര്‍ട്സ് താരങ്ങളും ഭരണസമിതിയിൽ അംഗങ്ങളാകും.
മുൻ ബാഡ്മിന്‍റൺ താരം ജോർജ് തോമസ്, വോളിബാൾ താരം കിഷോർ കുമാർ, കയാക്കിങ് അസോസിയേഷൻ പ്രതിനിധി ഡി. വിജയകുമാർ എന്നിവർ അംഗങ്ങളാകുമെന്നാണ് വിവരം. 14 ജില്ലകളിലെ ഭരണസമിതികളും സമാന രീതിയിൽ പുനഃസംഘടിപ്പിക്കാനാണ് കായിക വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.