ആദ്യ ഇന്ത്യന്‍ സംഘം ബ്രസീലില്‍

മാരിക: റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ബ്രസീലിലത്തെി. നാലുപേരടങ്ങുന്ന അമ്പെയ്ത്ത് ടീമാണ് ബ്രസീലിലത്തെിയത്. ബ്രസീലിലെ കാലാവസ്ഥ അടക്കമുള്ള കാര്യങ്ങളുമായി പൊരുത്തപ്പെടാനാണ് സംഘം നേരത്തെയത്തെിയത്. ഒളിമ്പിക്സ് നഗരിയായ റിയോ ഡെ ജനീറോയുടെ 50 കി.മീറ്റര്‍ അകലെയാണ് ഇവര്‍ പരിശീലനം നടത്തുന്നത്. 

22 വരെ ഇവിടെയായിരിക്കും പരിശീലനം.കഴിഞ്ഞവര്‍ഷം കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയാത്തതിനാല്‍ കടുത്ത പരിശീലനമായിരിക്കും നടത്തുകയെന്ന് മുഖ്യ പരിശീലകന്‍ ധര്‍മേന്ദ്ര തിവാരി പറഞ്ഞു. കാലാവസ്ഥ തങ്ങള്‍ക്ക് അനുകൂലമാണ്. പരിശീലനം കഴിയുന്നതുവരെ ഫോണ്‍ ചെയ്യാന്‍പോലും നിയന്ത്രണമുണ്ടാകും. കാലാവസ്ഥയുമായി കൂടുതല്‍ ഇണങ്ങാന്‍വേണ്ടി മൂന്ന് സെഷനായാണ് പരിശീലനം നടത്തുന്നത്. ഇതില്‍ ഒരെണ്ണം രാത്രിവെളിച്ചത്തിലായിരിക്കും. രാത്രി മത്സരങ്ങളില്‍ ഇന്ത്യക്ക് ആശങ്കയില്ല. ടീം ഇനങ്ങളെല്ലാം പകലാണ് നടക്കുന്നത്. വ്യക്തിഗത ഇനങ്ങളില്‍ ചിലതുമാത്രമാണ് രാത്രിവെളിച്ചത്തില്‍ നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം പകല്‍ നടക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. 

അമ്പെയ്ത്തില്‍ മൂന്ന് മെഡല്‍ പ്രതീക്ഷിച്ചാണ് ഇന്ത്യയിറങ്ങുന്നത്. വനിതാ വിഭാഗത്തിലാണ് ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷ. ദീപിക കുമാരി, ലക്ഷ്മി റാണി മാജി, ബൊംബായ്ല ദേവി ലെയ്ഷ്റാം എന്നിവരാണ് വനിതാ പ്രതീക്ഷകള്‍. പുരുഷ ടീമിന് യോഗ്യത നേടാന്‍ കഴിയാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ട്. പുരുഷവിഭാഗത്തില്‍നിന്ന് അതാനു ദാസ് മാത്രമാണ് മത്സരിക്കാനിറങ്ങുന്നത്. അദ്ദേഹത്തിന്‍െറ ആദ്യ ഒളിമ്പിക്സാണിത്. റിയോയിലെ അമ്പെയ്ത്ത് വേദിയായ സാംബോഡ്രോമോ 24ന് തുറക്കും. ഇതോടെ പരിശീലനം അവിടേക്ക് മാറ്റും. അമ്പെയ്ത്ത് ടീമിന് പിന്നാലെ മറ്റ് ഇന്ത്യന്‍ സംഘങ്ങളും ഉടന്‍ ബ്രസീലിലത്തെിത്തുടങ്ങുമെന്നാണ് കരുതുന്നത്. 100ലധികം വരുന്ന സംഘമാണ് ഒളിമ്പിക്സിനായി റിയോയിലേക്ക് തിരിക്കാനൊരുങ്ങുന്നത്. ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍നിന്നുള്ളവരും റിയോയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.