ബംഗളൂരു: റിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടുമെന്ന് തറപ്പിച്ചു പറയാനാളല്ളെങ്കിലും ടിന്‍റു ലൂക്കക്കും ലളിതാ ബാബറിനും സുധാ സിങ്ങിനും നല്ല സാധ്യതയുണ്ടെന്ന കാര്യത്തില്‍ മുന്‍ ഒളിമ്പിക്സ് താരം പി.ടി. ഉഷക്ക് സംശയമില്ല. ബംഗളൂരു കണ്ഡീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് പ്രീ അത്ലറ്റിക്സ് മീറ്റിനത്തെിയ ഉഷ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
‘അത്ലറ്റിക്സില്‍ ആരാണ് മെഡല്‍ നേടുകയെന്ന് പറയാനാവില്ല. പങ്കെടുക്കുക എന്നതുതന്നെയാണ് പ്രധാനം. പക്ഷേ, ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് ഇക്കുറി നല്ല സാധ്യതയാണ്. പ്രത്യേകിച്ച് ടിന്‍റുവിനും ലളിതക്കും സുധക്കും. അവരവരുടെ ഇനങ്ങളില്‍ ഫൈനല്‍ റൗണ്ടിലത്തൊന്‍ നല്ല സാധ്യതയുണ്ട്. ഭാഗ്യം തുണച്ചാല്‍ മെഡലും’ -ഉഷ പറഞ്ഞു.
പുരുഷവിഭാഗത്തില്‍ 4X400 മീറ്റര്‍ റിലേ, ട്രിപ്പ്ള്‍ ജംപ് വിഭാഗങ്ങളിലും നല്ല പ്രതീക്ഷയുണ്ടെന്ന് ഉഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.