റിയോ ഒളിമ്പിക്സ്: ഫ്രാന്‍സിന് ഭീകരാക്രമണ ഭീഷണി


പാരിസ്: റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഫ്രാന്‍സ് ടീമിന് ഭീകരാക്രമണ ഭീഷണിയുള്ളതായി റിപ്പോര്‍ട്ട്. മിലിട്ടറി ഇന്‍റലിജന്‍സ് തലവനായ ജനറല്‍ ക്രിസ്റ്റോഫ് ഗൊമാര്‍ട്ടാണ് ആക്രമണഭീഷണിയുണ്ടെന്നത് നവംബറിലെ പാരിസ് ആക്രമണം അന്വേഷിക്കുന്ന പാര്‍ലമെന്‍ററി കമീഷനോട് വെളിപ്പെടുത്തിയത്. ഫ്രാന്‍സിന്‍െറ ‘ഒരു പങ്കാളി’യാണ് ഇക്കാര്യം അറിയിച്ചതെന്ന് കഴിഞ്ഞ മേയില്‍ ഗൊമാര്‍ട്ട് കമീഷന് മുമ്പാകെ പറഞ്ഞത് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. എന്നാല്‍, ഫ്രഞ്ച് അധികാരികളില്‍നിന്ന് വിവരമൊന്നും കിട്ടിയിട്ടില്ളെന്ന് ബ്രസീലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒളിമ്പിക്സില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ബ്രസീലിലെ നിയമകാര്യ മന്ത്രി അലക്സാന്‍ഡ്രെ മൊറായസ് അഭിപ്രായപ്പെട്ടിരുന്നു. 85,000 സുരക്ഷാഭടന്മാരാണ് റിയോയിലുണ്ടാവുക. 47,000 പൊലീസുകാരും 38,000 പട്ടാളക്കാരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.