അത്ലറ്റിക്സ് ടീമില്‍നിന്ന് രണ്ടുപേരെ ഒഴിവാക്കി

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ അത്ലറ്റിക്സ് ടീമില്‍നിന്ന് രണ്ടുപേരെ ഒഴിവാക്കി. 38 പേരെയായിരുന്നു അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എ.എഫ്.ഐ) കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. മലയാളിതാരം മുഹമ്മദ് അനസും നിര്‍മല ഷെയ്റോണും വ്യക്തിഗത 400 മീറ്ററിലും 4x400 മീറ്റര്‍ റിലേയിലും യോഗ്യതനേടിയ ടീമിലുണ്ടായിരുന്നു. ഇവരെക്കൂടാതെ റിലേ ടീമിലേക്ക് പ്രിയങ്ക പന്‍വാറിനെയും ലളിത് മാഥൂറിനെയും ഉള്‍പ്പെടുത്തുകയായിരുന്നു.  എന്നാല്‍, അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്‍െറ എറ്റവും പുതിയ നിയമമനുസരിച്ച് വ്യക്തിഗത ഇനത്തില്‍ മത്സരിക്കുന്നവര്‍ക്ക് റിലേയില്‍ പങ്കെടുക്കണമെങ്കില്‍ ടീമില്‍ അവരെയും ഉള്‍പ്പെടുത്തണം. ഇതോടെയാണ് രണ്ടുപേരെ കുറക്കാന്‍ നിര്‍ബന്ധിതരായത്.

അതിനിടെ 400 മീറ്റര്‍ വ്യക്തിഗതയിനത്തില്‍ അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്‍ പുറത്തിറക്കിയ പട്ടികയില്‍ അനസിന്‍െറ പേരില്ലാത്തത് എ.എഫ്.ഐയെ കുഴക്കി. ഇക്കാര്യം ബോധിപ്പിച്ചതായും തെറ്റ് തിരുത്തുമെന്നറിയിച്ചതായും എ.എഫ്.ഐ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.