??????? ???????? ?????????? 200 ?????????? ????????????? ?????? ??????????????? ???????????

ലണ്ടനില്‍ 200 മീറ്ററില്‍ ഒന്നാമതായി ബോള്‍ട്ടിന്‍െറ ഒളിമ്പിക്സ് സന്നാഹം

ലണ്ടന്‍: പരിക്കിന്‍െറ ആശങ്കയെല്ലാം മാറ്റി മിന്നല്‍ വേഗവുമായി ഉസൈന്‍ ബോള്‍ട്ട് വരുന്നു. റിയോ ഒളിമ്പിക്സിന് മുന്നോടിയായി നടന്ന ലണ്ടന്‍ ആനിവേഴ്സറി ഗെയിംസിലെ 200 മീറ്ററില്‍ 19.89 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണമണിഞ്ഞ് ജമൈക്കന്‍ എക്സ്പ്രസ് സീസണിലെ ഏറ്റവും മികച്ച അഞ്ചാമത്തെ സമയം കുറിച്ചു. പേശിവേദനയെ തുടര്‍ന്ന് ജമൈക്കയുടെ ഒളിമ്പിക്സ് ട്രയല്‍സില്‍നിന്ന് പാതിവഴിയില്‍ പിന്മാറിയ ബോള്‍ട്ടിന്‍െറ റിയോ സാന്നിധ്യം തന്നെ സംശയത്തിലായിരുന്നു. എന്നാല്‍, തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്സിലും സ്പ്രിന്‍റ് ഡബ്ള്‍ നേടിയ വേഗരാജന് ഇടം നല്‍കിയായിരുന്നു ജമൈക്കന്‍ അത്ലറ്റിക്സ് ഫെഡറേഷന്‍ താല്‍ക്കാലിക പട്ടിക പുറത്തിറക്കിയത്. ആനിവേഴ്സറി ഗെയിംസില്‍ ഫിറ്റ്നസ് തെളിയിച്ചെങ്കില്‍ മാത്രമേ ഒളിമ്പിക്സ് ഫൈനല്‍ ടീമില്‍ ഇടംലഭിക്കൂവെന്ന നിലയില്‍ ലണ്ടനില്‍ വിമാനമിറങ്ങിയ ബോള്‍ട്ട്, ആശങ്കകളെല്ലാം പറത്തിവിട്ട് അധികൃതരുടെ വിശ്വാസം കാത്തു. പാനമയുടെ അലോന്‍സോ എഡ്വേഡാണ് രണ്ടാം സ്ഥാനത്ത് (20.04 സെ). ബ്രിട്ടന്‍െറ ആഡം ജെമിലി (20.07) മൂന്നാമതുമത്തെി.

അമേരിക്കയുടെ ലാഷോണ്‍ മെറിറ്റിന്‍െറ പേരിലാണ് സീസണിലെ ഏറ്റവും മികച്ച സമയം -19.74 സെ. ജസ്റ്റിന്‍ ഗാറ്റ്ലിനും (19.75) അമീര്‍ വെബ് (19.85), മിഗ്വേല്‍ ഫ്രാന്‍സിസ് (19.88) എന്നിവരും ബോള്‍ട്ടിന് മുന്നിലുണ്ട്. എന്നാല്‍, ലണ്ടനിലെ പ്രകടനത്തില്‍ പൂര്‍ണതൃപ്തനല്ല ബോള്‍ട്ട്. ‘കണക്കുകൂട്ടല്‍ പോലെ ഇവിടെയത്തെി. പക്ഷേ, കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെയായില്ല. നല്ല തുടക്കം ലഭിച്ചിരുന്നില്ല. എങ്കിലും പരിക്കില്‍നിന്ന് തിരിച്ചത്തെിയത് സന്തോഷം നല്‍കുന്നു. റിയോയിലെത്തേുമ്പോഴേക്കും എല്ലാം ശരിയാവും. സ്വര്‍ണം നിലനിര്‍ത്താനുള്ള ഊര്‍ജമാണ് ഇപ്പോള്‍ നിറഞ്ഞത്’ -ആത്മവിശ്വാസം ഇരട്ടിച്ച വാക്കുകളോടെ ബോള്‍ട്ട് പറഞ്ഞു.

ബോള്‍ട്ടിന്‍െറ അഭാവത്തില്‍ പുരുഷ വിഭാഗം 100 മീറ്ററില്‍ ഫ്രാന്‍സിന്‍െറ ജിമ്മി വികോട്ടാണ് (10.02 സെ.) ഒന്നാമത്. അമേരിക്കയുടെ ഇസിയ യങ് രണ്ടും (10.07) നെതര്‍ലന്‍ഡ്സിന്‍െറ മാര്‍ട്ടിന ചുരാണ്ടി (10.10) മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT