16 അംഗ അത് ലറ്റിക്സ് ടീം ഇന്നും നാളെയുമായി ബ്രസീലിലേക്ക്

ബംഗളൂരു: 130 കോടി ജനങ്ങളുടെ പ്രാര്‍ഥനകള്‍ ഊര്‍ജമാക്കി ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒളിമ്പിക്സ് സംഘം വിവിധ വഴികളിലൂടെ റിയോയിലേക്ക്. മലയാളി ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷിനു കീഴിലുള്ള ഹോക്കി ടീം ഞായറാഴ്ച രാത്രിയില്‍ സ്പെയിനിലേക്ക് പറന്നപ്പോള്‍ മറ്റു പല സംഘങ്ങളും ലോകത്തിന്‍െറ വിവിധ കോണുകളില്‍ അവസാനവട്ട പരിശീലനത്തിലാണ്. ഒളിമ്പിക്സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ അഭിമാനമാവാനൊരുങ്ങുന്ന അത്ലറ്റിക്സ് സംഘം വരും ദിവസങ്ങളില്‍ യാത്ര പുറപ്പെടും. ബംഗളൂരുവിലെ സ്പോര്‍ട്സ് അതോറിറ്റി കേന്ദ്രത്തില്‍ അവസാനവട്ട പരിശീലനം പൂര്‍ത്തിയാക്കിയ സംഘം ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി റിയോയിലേക്ക് പറക്കും. പുരുഷ-വനിതാ റിലേ ടീം, ട്രിപ്പ്ള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി, ലോങ് ജംപ് താരം അങ്കിത് ശര്‍മ, കോച്ചുമാര്‍ എന്നിവരടങ്ങിയ 16 അംഗ സംഘമാണ് ആദ്യ ഘട്ടത്തില്‍ പുറപ്പെടുന്നത്. 800 മീറ്ററില്‍ മത്സരിക്കുന്ന ജിന്‍സണ്‍ ജോണ്‍സന്‍ ചൊവ്വാഴ്ച ഡല്‍ഹി വഴി പുറപ്പെട്ട് ബുധനാഴ്ച ദുബൈയില്‍ ടീമിനൊപ്പം ചേരും. മലയാളി കോച്ച് മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തില്‍ പുറപ്പെടുന്ന സംഘവും ദുബൈ വഴി യാത്രയാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.