????????? ???????????? ??????????? ????? ?? ?????????? ??????????? ???????????. ??????? ???????? ????????????? ?????????????? ??????.

ഇന്ത്യ ഒളിമ്പിക്സ് ഗ്രാമത്തില്‍; പതാക ചൊവ്വാഴ്ച ഉയരും

റിയോ ഡെ ജനിറോ: ദീര്‍ഘയാത്ര കഴിഞ്ഞ് സുവര്‍ണ പ്രതീക്ഷകളുമായി ഇന്ത്യയുടെ സ്വപ്നസംഘം ഒളിമ്പിക്സ് വില്ളേജില്‍. ഷൂട്ടിങ്, അത്ലറ്റിക്സ്, ബോക്സിങ്, ഗുസ്തി തുടങ്ങിയ ടീമുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒളിമ്പിക്സ് നഗരിയിലത്തെി.  ഹോക്കി ടീം ശനിയാഴ്ച പുലര്‍ച്ചെ എത്തുന്നതോടെ റിയോയിലെ ഇന്ത്യന്‍ സാന്നിധ്യം പൂര്‍ണമാവും. ചൊവ്വാഴ്ചയാണ് ഒളിമ്പിക്സ് വില്ളേജിലെ ഒൗദ്യോഗിക സ്വീകരണം. ചടങ്ങില്‍ ത്രിവര്‍ണ പതാകയും ഉയര്‍ത്തും. ഗെയിംസ് വില്ളേജിലെ താമസ, പരിശീലന സൗകര്യങ്ങളില്‍ ചെഫ് ഡി മിഷന്‍ രാകേഷ് വര്‍മ സംതൃപ്തി പ്രകടിപ്പിച്ചു. അമ്പെയ്ത്ത് സംഘമായിരുന്നു റിയോയില്‍ ആദ്യമത്തെിയത്. 

തൊട്ടുപിന്നാലെ ഗഗന്‍ നരംഗ്, ചെയ്ന്‍ സിങ് എന്നിവര്‍ നയിച്ച ഷൂട്ടര്‍മാരത്തെി. വെള്ളിയാഴ്ചയാണ് രഞ്ജിത് മഹേശ്വരി, അനസ് എന്നീ മലയാളികളടങ്ങിയ അത്ലറ്റിക്സ് ടീം എത്തിയത്. വില്ളേജില്‍ എല്ലായിടത്തും വൈഫൈ-ഇന്‍റര്‍നെറ്റ് സൗകര്യം സുലഭമായതോടെ താരങ്ങളെല്ലാം ആദ്യദിനം സോഷ്യല്‍ മീഡിയയിലും സജീവമായി. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.