ബോള്‍ട്ടിന് നല്ലസമയം

കിങ്സ്റ്റണ്‍: റിയോയില്‍ കാത്തിരിക്കുന്ന എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഈ വര്‍ഷത്തെ മികച്ചസമയം കുറിച്ച് ഉസൈന്‍ ബോള്‍ട്ട്. കിങ്സ്റ്റണില്‍ നടന്ന റേസേഴ്സ് ഗ്രാന്‍ഡ് പ്രി അത്ലറ്റിക് മീറ്റില്‍ 9.88 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഓടിക്കയറിയത്. ഈ വര്‍ഷത്തെ ബോള്‍ട്ടിന്‍െറ ഏറ്റവും മികച്ച സമയം കൂടിയാണിത്. അഞ്ചുദിവസം മുമ്പ് ഫ്രാന്‍സിന്‍െറ ജിമ്മി വികോട്ട് സ്ഥാപിച്ച 9.86 റെക്കോഡിന്‍െറ തൊട്ടുപിന്നാലെയാണ് ബോള്‍ട്ടിന്‍െറ മിന്നല്‍ ഫിനിഷ്. ഇത് തന്‍െറ ഏറ്റവും നല്ല ഓട്ടമായി കരുതുന്നില്ളെന്നും പൂര്‍ണതൃപ്തനല്ളെന്നും ബോള്‍ട്ട് പറഞ്ഞു.

എന്നാല്‍, പരിക്കില്‍നിന്ന് മോചിതനായത് ശുഭസൂചനയാണ്. ഒന്നാമതത്തൊന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം ഒസ്ട്രാവയില്‍ നടന്ന മീറ്റില്‍ 9.98 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. അതേസമയം, കിങ്സ്റ്റണില്‍ ബോള്‍ട്ടിനൊപ്പം ഓടിയ മൂന്നുപേരും പത്തില്‍ താഴെ സെക്കന്‍ഡില്‍ ഫിനിഷ്ചെയ്തു. യൊഹാന്‍ ബ്ളേക്കും നിക്കെല്‍ അഷ്മേഡും 9.94 സെക്കന്‍ഡ് കുറിച്ചപ്പോള്‍ അസഫ പവല്‍ 9.98 സെക്കന്‍ഡില്‍ ഓടിയത്തെി.
വനിതാവിഭാഗം 100 മീറ്ററില്‍ ലോകചാമ്പ്യന്‍ ഷെല്ലി ആന്‍ ഫ്രേസര്‍ 11.09 സെക്കന്‍ഡില്‍ ഫിനിഷ്ചെയ്ത് ഒന്നാം സ്ഥാനം നേടി. അമേരിക്കയുടെ ബാര്‍ബറാ പിയെറെ രണ്ടും ട്രിനിഡാഡ്-ടുബേഗോയുടെ കെല്ലി ആന്‍ ബാപ്റ്റിസ്റ്റെ മൂന്നും സ്ഥാനം നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.