??. ???

നീനയെ മഴയത്ത് നിര്‍ത്തരുതേ

ഹൈദരാബാദ്: ലോങ്ജംപില്‍ അഞ്ജു ബോബി ജോര്‍ജിന്‍െറയും എം.എ. പ്രജുഷയുടെയും പിന്‍ഗാമിയായ വി. നീന ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിനായി ഏറെ നേട്ടങ്ങള്‍ കൊയ്ത താരമാണ്. ദേശീയ ഗെയിംസിലും കഴിഞ്ഞ വര്‍ഷത്തെ സീനിയര്‍ അത്ലറ്റിക് മീറ്റിലും സ്വര്‍ണം നേടിയ നീന ഇത്തവണയും പതിവ് തെറ്റിച്ചില്ല.

56ാമത് ദേശീയ സീനിയര്‍ (ഇന്‍റര്‍സ്റ്റേറ്റ്) അത്ലറ്റിക് മീറ്റില്‍ ആദ്യദിനം കേരളത്തിന്‍െറ ഏക സ്വര്‍ണത്തിനര്‍ഹയായ നീന വലിയൊരു സങ്കടത്തിലാണ്. രാജ്യമറിയുന്ന കായിക താരമാണെങ്കിലും കയറിക്കിടക്കാന്‍ വീടില്ളെന്നതാണ് നീനയുടെ ദു$ഖത്തിന് കാരണം. കോഴിക്കോട് മേപ്പയൂര്‍ വരകില്‍ നാരായണന്‍െറയും പ്രസന്നയുടെയും മകളായ നീനയുടെ വീട് പൊളിച്ചിട്ട് നാളേറെയായി. ഇപ്പോള്‍ അച്ഛന്‍െറ ചേട്ടന്‍െറ വീട്ടിലാണ് നീനയും അച്ഛനും അമ്മയും സഹോദരി നീതുവും കഴിയുന്നത്. ദേശീയ ഗെയിംസില്‍ കേരളത്തിന്‍െറ ഖ്യാതിയുയര്‍ത്തിയ നീന തലചായ്ക്കാന്‍ ഇടം തേടി മുന്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സമീപിച്ചിരുന്നു.

എന്നാല്‍, സഹായമൊന്നും എത്തിയില്ളെന്ന് നീന പരാതിപ്പെടുന്നു. പുതിയ മന്ത്രിസഭ അധികാരമേറ്റയുടന്‍ കായിക മന്ത്രി ഇ.പി. ജയരാജന് മുന്നിലും നീന തന്‍െറ സങ്കടം ബോധിപ്പിച്ചിരുന്നു. ഇതുവരെ കാര്യമായ ഉറപ്പൊന്നും കിട്ടിയിട്ടില്ല. നാടിന് അഭിമാനമായ താരത്തിനെ ഗ്രാമപഞ്ചായത്തും തഴയുകയാണ്. വെസ്റ്റേണ്‍ റെയില്‍വേയില്‍ ജൂനിയര്‍ ടിക്കറ്റ് എക്സാമിനറായതിനാല്‍ നീനക്ക് വീട് വെക്കാന്‍ സഹായം നല്‍കാനാവില്ളെന്നാണ് പഞ്ചായത്തിന്‍െറ ന്യായം.

എന്നാല്‍, ശമ്പളം മുഴുവന്‍ പരിശീലനത്തിനായി ചെലവാക്കുകയാണ്. നേട്ടങ്ങള്‍ ഏറെ വെട്ടിപ്പിടിക്കുന്ന താരത്തെ ‘മഴയത്ത് നിര്‍ത്തുക’യാണ് അധികൃതര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT