സിക വൈറസ് ഭീഷണി: ബ്രസീലില്‍നിന്ന് ഒളിമ്പിക്സ് മാറ്റണമെന്ന് ആരോഗ്യവിദഗ്ധന്‍

ടൊറന്‍േറാ: സിക വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ലാത്ത ബ്രസീലില്‍നിന്ന് ഒളിമ്പിക്സ് മാറ്റണമെന്ന് കാനഡയിലെ ആരോഗ്യവിദഗ്ധന്‍. പൊതുആരോഗ്യ രംഗത്തെ വിദഗ്ധനും ഒട്ടാവ സര്‍വകലാശാലയിലെ പ്രഫസറുമായ ആമിര്‍ അട്ടാരനാണ് ആരോപണവുമായി രംഗത്തത്തെിയത്. ഒളിമ്പിക്സിന്‍െറ ഭാഗമായി ബ്രസീലില്‍ അഞ്ച് ലക്ഷത്തോളം വിദേശികള്‍ എത്തുന്നതാണ്. സിക വൈറസ് പരത്തുന്ന രോഗം പകര്‍ച്ചവ്യാധിയായി വ്യാപിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒളിമ്പിക്സിന്‍െറ കാര്യം പുനര്‍വിചിന്തനത്തിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗത്, സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ രോഗം പടര്‍ന്നുപിടിക്കുകയാണ്. ലൈംഗികതയിലൂടെയും രോഗം പകരുമെന്നതിനാല്‍ ആശങ്കയോടെയാണ് കാണേണ്ടത്. ലോകത്തിന്‍െറ ആരോഗ്യം നശിപ്പിച്ച് കായിക മത്സരങ്ങള്‍ സംഘടിപ്പിക്കരുത് -അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയും ലോകാരോഗ്യ സംഘടനയും നിരുത്തരവാദ നിലപാടുകളാണ് സ്വീകരിച്ചത്. ഒളിമ്പിക്സ് നടപടികള്‍ ആരംഭിച്ചതു മുതല്‍ മഹാവിപത്തിന്‍െറ സൂചനകള്‍ ലഭിച്ചിരുന്നത് ഗൗരവപൂര്‍വം പരിഗണിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിക വൈറസ് ഒളിമ്പിക്സിന് ഭീഷണിയല്ളെന്നും സുരക്ഷിതമായി നടത്താനാകുമെന്നുമായിരുന്നു ഒളിമ്പിക്സ് കമ്മിറ്റിയുടെ നിലപാട്.

ഒളിമ്പിക്സിന് ഇനിയും 85 ദിവസത്തിലേറെയുണ്ട്. ബീജിങ്, ലണ്ടന്‍ പോലുള്ള സൗകര്യമുള്ള സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിക വൈറസില്‍നിന്ന് രക്ഷനേടാന്‍ നീളമുള്ള പ്രത്യേക വസ്ത്രം ധരിക്കുമെന്ന് ദക്ഷിണകൊറിയന്‍ അത്ലറ്റുകള്‍ അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള വസ്ത്രം ധരിച്ചാണ് താരങ്ങളുടെ ഇപ്പോഴത്തെ പരിശീലനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT