കൊച്ചി: കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടങ്ങിയ ഏഷ്യന്‍ കാഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പിന്‍െറ ആദ്യദിനം ഒരുവെള്ളിയും നാല് വെങ്കലവുമടക്കം ഇന്ത്യ അഞ്ച് മെഡല്‍ നേടി മെഡല്‍ പട്ടികയില്‍ ഏഴാമത്. പെണ്‍വിഭാഗം മൈനസ് 48 കിലോ മത്സരത്തില്‍ സ്നേഹല്‍ രമേശ് ഖാവരെ ഇന്ത്യക്കായി വെള്ളി നേടി. കൊറിയയുടെ യു ജൂഹിയോടാണ് സ്നേഹല്‍ ഫൈനലില്‍ തോറ്റത്. പെണ്‍വിഭാഗം 40 കിലോ മത്സരത്തില്‍ സ്വീറ്റി ലാച്ച്, 44 വിഭാഗത്തില്‍ കൃഷ്ണ ഫൗദര്‍, ആണ്‍വിഭാഗം 50 കാറ്റഗറിയില്‍ സമോര്‍ജിത് സിങ്, 66 വിഭാഗത്തില്‍ നിതിന്‍ ചൗഹാന്‍ എന്നിവരാണ് വെങ്കല മെഡല്‍ ജേതാക്കള്‍.
മൈനസ് 55 വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യയുടെ ഏക മലയാളിതാരം കെ. ഹരിപ്രസാദ് രണ്ടാം റൗണ്ടില്‍ ഇറാന്‍ താരത്തോട് തോറ്റ് പുറത്തായി. ആദ്യ റൗണ്ടില്‍ ഹരിക്ക് എതിരാളികളുണ്ടായിരുന്നില്ല. തൃശൂര്‍ സായി താരമായ ഹരിപ്രസാദിന്‍െറ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. രണ്ടുവീതം സ്വര്‍ണം നേടിയ കസാഖ്സ്താന്‍, മംഗോളിയ, ജപ്പാന്‍ ടീമുകളാണ് മെഡല്‍ പട്ടികയില്‍ മുന്നില്‍. 11വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 22 രാജ്യങ്ങളില്‍നിന്നുള്ള മൂന്നൂറോളം താരങ്ങളാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.