പാരാലിമ്പിക്സ് മെഡല്‍ ജേതാക്കള്‍ക്കും ഖേല്‍രത്ന

ഹൈദരാബാദ്: പാരാലിമ്പിക്സില്‍ മെഡല്‍ നേടിയ നാല് ഇന്ത്യന്‍ താരങ്ങള്‍ക്കും അടുത്ത വര്‍ഷത്തെ ഖേല്‍രത്ന പുരസ്കാരം സമ്മാനിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. ഒളിമ്പിക്സ് മെഡല്‍ ജേതാക്കളെപ്പോലെ ഇവരെയും പരിഗണിക്കുമെന്ന് ഹൈദരാബാദില്‍ പി. ഗോപീചന്ദ് ബാഡ്മിന്‍റണ്‍ അക്കാദമി സന്ദര്‍ശിക്കാനത്തെിയ മന്ത്രി വ്യക്തമാക്കി.

ഖേല്‍രത്നയെക്കാള്‍ വലിയ നേട്ടം ഒളിമ്പിക് മെഡലാണെന്ന് ഗോയല്‍ പറഞ്ഞു. പാരാലിമ്പിക്സ് താരങ്ങള്‍ രാജ്യത്തിന് മികച്ച അംഗീകാരമാണ് സമ്മാനിച്ചത്.  അവരുടെ കാര്യത്തില്‍ അഭിമാനമുണ്ട്. പി.വി. സിന്ധുവിനും സാക്ഷി മാലികിനും കൊടുത്ത അംഗീകാരം അവര്‍ക്കും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സൈന നെഹ് വാളും നര്‍സിങ്ങും അടക്കമുള്ള താരങ്ങള്‍ പരിക്ക് മറച്ചുവെച്ച് ഒളിമ്പിക്സില്‍ മത്സരിച്ചതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഇപ്പോള്‍ കാര്യങ്ങള്‍ പുറത്തുവിടാനായിട്ടില്ളെന്നും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.