പാലാ: ഈ സ്വര്‍ണത്തിന് തങ്കത്തിളക്കമാണ്. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച തൃശൂര്‍ എരുമപ്പെട്ടി ജി.എച്ച്.എസിലെ ടി.ജെ. ജംഷീലയുടെ വിജയത്തിനാണ് മാറ്റേറുന്നത്. സ്വന്തം വീടിനായി കാത്തിരിക്കുന്ന ജംഷീല തെൻറ നേട്ടം മാതാവ് ലൈലക്കാണ് സമര്‍പ്പിക്കുന്നത്. പിതാവ് ഉപേക്ഷിച്ചുപോയ ശേഷം ഈ താരത്തിന് താങ്ങുംതണലുമായത് മാതാവും കായിക പരിശീലകനായ ഹനീഫയുമാണ്. മൃദുല്‍ സി. ഭാസ്കർ, ഷാര സി. സേനന് എന്നിവരും ഏറെ പിന്തുണയേകി. ജംഷീലയും മാതാവും സഹോദരങ്ങളായ ജാബിറും ജംഷീറും വീടിനായുള്ള കാത്തിരിപ്പിലാണ്. കോച്ച് ഹനീഫയുടെ സഹോദരന് സത്താര്‍ അഞ്ചുസെൻറ് ഭൂമി ഈ കുടുംബത്തിന് സൗജന്യമായി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.