പാലാ: വയനാടന്‍ ആദിവാസിക്കരുത്തുമായി സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ കണ്ണെൻറ വിളയാട്ടം. തിരുവനന്തപുരം അയ്യങ്കാളി മോഡല്‍ െറസിഡന്ഷ്യല് സ്കൂളിലെ കെ.വി. കണ്ണനാണ് ആദിവാസിക്കുടിയില്‍നിന്ന് സ്വര്ണനേട്ടത്തിലേക്കുയര്ന്നത്. 55.39 സെക്കന്‍ഡിലായിരുന്നു കണ്ണെൻറ ഓട്ടം. കോഴിക്കോട് സായ് താരം ജന്‍സണ്‍ റോണി രണ്ടാമതായി. സമയം 56.32 സെക്കന്‍ഡ്.
വയനാട് പടിഞ്ഞാറത്തറ കേയാട്ടുകുന്ന് ആദിവാസിക്കോളനിയില്നിന്നുള്ള കണ്ണന് കഷ്ടപ്പാടുകളുടെ ട്രാക്ക് താണ്ടിയാണ് സ്വര്‍ണമണിഞ്ഞത്. കൂലിപ്പണിക്കാരായ ബാലൻ-ശാന്ത ദമ്പതികളുടെ മകനായ കണ്ണന് നാലുവര്‍ഷമായി തിരുവനന്തപുരത്ത് അയ്യങ്കാളി സ്കൂളിലാണ് പഠനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.