യാദവ് നരേഷ് കൃപാൽ
ഇനം: ജൂനിയർ ബോയ്സ് ജാവലിൻ ത്രോ
നേട്ടം: ഒന്നാം സ്ഥാനം, സംസ്ഥാന റെക്കോഡ്
ദൂരം: 61.66 (2014ൽ കിരൺ നാഥിെൻറ
റെക്കോഡ് 50.99)
സ്വദേശം: ഗുജറാത്തിലെ രാജ്കോട്ട്
സ്കൂൾ: കോതമംഗലം മാർബേസിൽ
എച്ച്.എസ്.എസിൽ പത്താം ക്ലാസ് കഴിഞ്ഞ ഏപ്രിലിൽ ഹൈദരാബാദിൽ നടന്ന ദേശീയ യൂത്ത് മീറ്റ്. ജാവലിൻ ത്രോയിൽ രാജ്യത്തെ മികച്ച താരങ്ങൾക്കൊപ്പം പങ്കെടുത്ത് ഏഴാം സ്ഥാനത്തെത്തിയ 15 വയസ്സുകാരൻ യാദവ് നരേഷ് കൃപാൽ മാർബേസിലിലെ പരിശീലക ഷിബി മാത്യൂവിെൻറ ശ്രദ്ധയിൽപെട്ടു. ഗുജറാത്തിലെ രാജ്കോട്ടിൽ പിന്നാക്ക സാഹചര്യങ്ങളിൽ വളരുന്ന നരേഷിന് മികച്ച പരിശീലനവും മറ്റു സൗകര്യവും ലഭിച്ചാൽ ഏറെ മുന്നേറാനാകുെമന്ന് മനസിലാക്കിയ ഷിബി അവനെ മാർബേസിലിലേക്ക് ക്ഷണിച്ചു. അങ്ങിനെ മാർ ബേസിലിലെ പത്താം ക്ലാസുകാരനായി മലയാള മണ്ണിലെത്തിയ നരേഷ് കന്നിമീറ്റിൽ തന്നെ പാലായുടെ മനം കവർന്നു.
ജൂനിയർ ബോയ്സ് വിഭാഗത്തിൽ 2014ൽ ചെമ്പൂച്ചിറ ജി.എച്ച്.എസ്.എസിലെ കിരൺ നാഥ് സ്ഥാപിച്ച 50.99െൻറ റെക്കോഡ് യോഗ്യതാ റൗണ്ടിൽ തന്നെ നരേഷ് തകർത്തിരുന്നു. യോഗ്യത റൗണ്ടിൽ 58.54 മീറ്റർ എറിഞ്ഞ നരേഷ് അവസാന റൗണ്ടിലെ ആദ്യശ്രമത്തിലാണ് 61.66ലെത്തി. മിഠായിക്കച്ചവടക്കാരനായ രാംകൃപാലിെൻറയും രാധാദേവിയുടെയും മകനാണ് നരേഷ്. മറ്റു മൂന്നുപേർ കൂടി സംസ്ഥാന റെക്കോഡ് മറികടന്നു. മാതിരപ്പിള്ളി ജി.വി.എച്ച്.എസ്.എസിലെ ജിബിൻ തോമസ് (57.44) വെള്ളിയും കോതമംഗലം സെൻറ് എച്ച്.എസ്.എസിലെ അഖിൽ ശശി (53.01) വെങ്കലവും കരസ്ഥമാക്കി. മൂന്ന് മെഡലും എറണാകുളത്തിെൻറ പേരിൽ എഴുതപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.