പാലാ: ചങ്ങനാശ്ശേരി തെങ്ങണ കാലായിപറമ്പിൽ വീടിന് ഇന്നലെ നേട്ടത്തിെൻറയും നഷ്ടത്തിെൻറയും ദിനമായിരുന്നു. അനുജൻ ചേട്ടനെ തിരുത്തി ചരിത്രത്തിലിടം നേടിയപ്പോൾ, അഭിനന്ദിക്കാൻ ആദ്യം ഒാടിയെത്തിയത് പ്രിയ സഹോദരനും.സംസ്ഥാന സ്കൂൾ കായികമേളയുടെ ജൂനിയർ വിഭാഗം ലോങ് ജമ്പിലായിരുന്നു മേളയുടെ ചരിത്രത്തിലെ അപൂർവത. പിറവം മണീട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസുകാരനായ കെ.എം. ശ്രീകാന്ത് ജൂനിയർ വിഭാഗം ലോങ് ജമ്പിൽ റെക്കോഡോടെ സ്വർണം സ്വന്തമാക്കി.
മണീട് സ്കൂളിെൻറ ചരിത്രത്തിലെ ആദ്യമെഡൽ നേട്ടമെന്നതിനൊപ്പം ശ്രീകാന്ത് തിരുത്തിക്കുറിച്ചത് സ്വന്തം േജ്യഷ്ഠെൻറ റെേക്കാഡാണ് എന്നതാണ് ഇൗ നേട്ടത്തെ ശ്രദ്ധേയമാക്കുന്നത്. 2015ൽ ജ്യേഷ്ഠൻ എം.കെ. ശ്രീനാഥ് കോതമംഗലം മാർ ബേസിൽ സ്കൂളിനായി സ്ഥാപിച്ച 6.97 മീറ്റാണ് അനുജൻ പഴങ്കഥയാക്കിയത്. ലോങ് ജമ്പ് ദേശീയ മീറ്റിലെ സ്വർണനേട്ടക്കാരൻ കൂടിയായ ശ്രീനാഥും ഇപ്പോൾ മണീടിെൻറ താരമാണ്. എന്നാൽ, ഇത്തവണ പരിക്കുമൂലം മത്സരിക്കാനും ഇറങ്ങിയില്ല.
ഒരുകൂടുമാറ്റത്തിെൻറ കഥയും പറയാനുണ്ട് ഇവർക്ക്. ഇരുവരും മാർ ബേസിലിെൻറ താരങ്ങളായിരുന്നു. ഇവിടെ പരിശീലകനായിരുന്ന ചാർസ് ഇ. ഇടപ്പാട് മണീട് സ്കൂളിലേക്ക ്മാറിയപ്പോൾ ഇരുവരും സാറിനൊപ്പം പുതിയ സ്കൂളിലേക്ക് എത്തുകയായിരുന്നു. ഇവരുൾപ്പെടെ 14 താരങ്ങളാണ് മാർ ബേസിലിൽനിന്ന് എറണാകളം ജില്ലയിലെ മണീട് സ്കൂളിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.