പാലാ: സീനിയർ ബോയിസ് ഡിസ്കസ് ത്രോയിൽ റെക്കോഡ് പ്രതീക്ഷിച്ച് മത്സരിക്കാനിറങ്ങിയ കോതമംഗലം സെൻറ് ജോർജ് എച്ച്.എസ്.എസിലെ അലക്സ് പി. തങ്കച്ചനുമുന്നിൽ തടസ്സം തീർത്ത് ത്രോയിങ് സെക്റ്റർ. കാലുതെന്നി ഏറുകൾ പിഴച്ച അലക്സിന് ഒരു പ്രാവശ്യം മാത്രമാണ് ശരിയായി ചെയ്യാനായത്. യോഗ്യത റൗണ്ടിൽ നേടിയ 39.74 മീറ്ററിൽ സ്വർണം താരത്തിനൊപ്പം നിന്നെങ്കിലും 44.09 എന്ന റെക്കോഡ് ദൂരത്തിെൻറ അടുത്തെത്താനായില്ല. എറണാകുളം ജില്ല മീറ്റിൽ 47.21 മീറ്റർ എറിഞ്ഞ് സംസ്ഥാന റെക്കോഡിനെ വെല്ലുന്ന പ്രകടനം നടത്തിയാണ് അലക്സ് പാലായിലെത്തിയത്.
ത്രോയിങ് സെക്റ്ററിലെ നിലം ഉറക്കാതെ മത്സരങ്ങൾ നടത്തിയതു മൂലം ഇത് പൊട്ടിപ്പൊളിഞ്ഞിരുന്നു. തെന്നി വീണോ മറ്റോ ഫൗളാകുമെന്നുകണ്ട് നിന്നനിൽപിൽ ചെയ്ത ത്രോ മാത്രമാണ് ലക്ഷ്യത്തിലെത്തിയതെന്ന് അലക്സ് പറയുന്നു. ശേഷം എറിഞ്ഞ അഞ്ചെണ്ണവും ഫൗളായി. പ്ലസ് വൺ വിദ്യാർഥിയായ അലക്സ് കണ്ണൂർ സ്വദേശിയാണ്. ആലക്കോട് പൂവൻചാൽ ആമ്പത്തൽ തങ്കച്ചനും മോളിയുമാണ് മാതാപിതാക്കൾ. തിരുവനന്തപുരം സായിക്കാണ് വെള്ളിയും വെങ്കലവും. ഇവ യഥാക്രമം എസ്.എസ്. അർജുനും (37.98) മെൽബിൻ സിബിയും (37.17) നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.