ഗോൾഡ്കോസ്റ്റ്: ഒറ്റലാപ്പ് ഒാട്ടത്തിൽ മിൽഖ സിങ്ങിെൻറ പിൻഗാമിയായി മലയാളിതാരം അനസിെൻറ സ്വർണനേട്ടത്തിനായി ഇന്ത്യയുടെ പ്രാർഥന. 400 മീറ്റർ സെമിയിലെ മിന്നൽവേഗവുമായി ഫൈനലിൽ ഇടം പിടിച്ച അനസ് ഇന്ന് സ്വർണപോരാട്ടത്തിനിറങ്ങും. ഇന്ത്യൻ സമയം വൈകുന്നേരം 5.18നാണ് മത്സരം.
സെമിയിൽ ജമൈക്കൻ വെല്ലുവിളിയെ അവസാന 100 മീറ്ററിലെ കുതിപ്പിൽ മറികടന്ന അനസ് 45.44 സെക്കൻഡിലാണ് ഒന്നാം സ്ഥാനത്തേക്ക് ഒാടിയെത്തിയത്. 45.32 സെക്കൻഡാണ് ദേശീയ റെക്കോഡ് പ്രകടനം. 1958ലെ കാഡിഫ് കോമൺവെൽത്ത് ഗെയിംസിൽ മിൽഖ സിങ് ‘440 വാര’ ഫൈനലിൽ എത്തിയ ശേഷം ഒരു ഇന്ത്യൻ താരം ആദ്യമായാണ് ഒറ്റലാപ്പ് മത്സരത്തിെൻറ കലാശപ്പോരാട്ടത്തിൽ ഇടം പിടിക്കുന്നത്. അന്ന് മിൽഖ സിങ് സ്വർണവും നേടി. മിൽഖയുടെ പിൻഗാമിയായി അനസ് സ്വർണമണിയുമോയെന്ന് ഇന്നറിയാം. ബോട്സ്വാനയുടെ ഇസാക് മക്വാലയും (45.00), ജമൈക്കയുടെ ജാവൺ ഫ്രാൻസിസ് (45.38 സെ) എന്നിവരാണ് അനസിന് പ്രധാന വെല്ലുവിളി.
അത്ലറ്റിക്സിലെ മറ്റു മത്സരങ്ങളിൽ 10,000 മീറ്ററിൽ എൽ. സൂര്യ 13ാം സ്ഥാനത്തായി. എങ്കിലും മികച്ച വ്യക്തിഗത പ്രകടനത്തോടെയാണ് ഫിനിഷ് (32:23.96). ഷോട്ട്പുട്ടിൽ തേജീന്ദർ സിങ് 19.42 എറിഞ്ഞ് എട്ടാമതായി. ഹൈജംപ് യോഗ്യത റൗണ്ടിൽ തേജസ്വിൻ ശങ്കർ ഒമ്പതാം സ്ഥാനക്കാരായി ഫൈനലിൽ ഇടം നേടി. 2.21 മീറ്ററാണ് തേജസ്വിൻ ചാടിയത്. വനിതകളുടെ 400 മീറ്ററിൽ ഹിമ ദാസ് സെമിയിൽ (52.11സെ) ഇടം നേടി. എന്നാൽ, എം.ആർ പൂവമ്മ നിരാശപ്പെടുത്തി.
െബ്ലയ്ക്കിനെ അട്ടിമറിച്ചു; സിംബിൻ അതിവേഗം
മുൻ ലോകചാമ്പ്യനും ഒളിമ്പിക്സ് റണ്ണർഅപ്പുമായി യൊഹാൻ െബ്ലയ്ക്കിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്കയുടെ അകാനി സിംബിൻ (10.03 സെ) ഗോൾഡ്കോസ്റ്റിലെ അതിവേഗക്കാരൻ. ദക്ഷിണാഫ്രിക്കയുടെ ഹെൻറിചോ ബ്രൂണിസിനാണ് (10.17 സെ) വെള്ളി. ബോൾട്ട് യുഗത്തിനു ശേഷം നടക്കുന്ന ആദ്യ മീറ്റിൽ സ്വർണമണിയുമെന്ന് പ്രതീക്ഷിച്ച െബ്ലയ്കിന് (10.19 സെ) മൂന്നാമതെത്താനേ കഴിഞ്ഞുള്ളൂ. വനിതകളിൽ ട്രിനിഡാഡിെൻറ മൈകൽ ലീ യെ (11.14) സ്വർണം നേടി. ജമൈക്കയുടെ ക്രിസ്റ്റീന വില്യംസ് വെള്ളിയിലൊതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.