ഉഴപ്പുന്ന കോച്ചുമാരെ പിടികൂടാൻ എ.എഫ്​.​െഎ

കോ​ഴി​ക്കോ​ട്​: അ​ത്​​ല​റ്റി​ക്​​സ്​ പ​രി​ശീ​ല​ക​രു​ടെ ‘തി​രി​ഞ്ഞു​ക​ളി’​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങി അ​ത്​​ല​റ്റി​ക്​​സ്​ ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ (എ.​എ​ഫ്.​െ​എ). അ​ത്​​ല​റ്റു​ക​ളു​ടെ മോ​ശം പ്ര​ക​ട​ന​ത്തി​ന്​ ഇ​നി​ പ​രി​ശീ​ല​ക​രും ഉ​ത്ത​ര​വാ​ദി​ക​ളാ​വും. വി​വി​ധ ദേ​ശീ​യ ക്യാ​മ്പു​ക​ളി​ലു​ള്ള പ​രി​ശീ​ല​ക​രു​ടെ പ്ര​ക​ട​നം ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കും. ഇ​തി​നാ​യി സ​മി​തി​ക​ളും രൂ​പ​വ​ത്​​ക​രി​ക്കാ​ൻ എ.​എ​ഫ്.​െ​എ തീ​രു​മാ​നി​ച്ചു. ദേ​ശീ​യ ക്യാ​മ്പു​ക​ളി​ലെ​ത്താ​തെ സ്വ​ന്തം​നി​ല​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന താ​ര​ങ്ങ​ളു​ടെ പേ​രു​വി​വ​രം ദേ​ശീ​യ ഉ​ത്തേ​ജ​ക​വി​രു​ദ്ധ സ​മി​തി​ക്ക്​ എ.​എ​ഫ്.​െ​എ കൈ​മാ​റും. 

ല​ണ്ട​നി​ൽ ന​ട​ന്ന ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​െ​ട പ്ര​ക​ട​നം ദ​യ​നീ​യ​മാ​ണെ​ന്നും എ.​എ​ഫ്.​െ​എ വി​ല​യി​രു​ത്തി. ഇ​ക്കാ​ര്യം ചീ​ഫ്​ കോ​ച്ച്​ ബ​ഹാ​ദൂ​ർ സി​ങ്ങി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​നും കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​നും  യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​നും എ.​എ​ഫ്.​െ​എ തീ​രു​മാ​നി​ച്ചു. യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. 2020ലെ ​ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​ത്. ഏ​ഷ്യ​ൻ ത​ല​ത്തി​ലും കോ​മ​ൺ​വെ​ൽ​ത്തി​ലും മാ​ത്രം മെ​ഡ​ൽ കി​ട്ടി​യാ​ൽ പോ​രെ​ന്നാ​ണ്​ എ.​എ​ഫ്.​െ​എ​യു​ടെ അ​ഭി​പ്രാ​യം.  

അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ നാ​ല്​ മു​ത​ൽ 15 വ​രെ ആ​സ്​​ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ്​ കോ​സ്​​റ്റി​ലാ​ണ്​ കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സ്. ആ​ഗ​സ്​​റ്റ്​ 18 മു​ത​ൽ സെ​പ്​​റ്റം​ബ​ർ ര​ണ്ടു​വ​രെ ഇ​ന്തോ​നേ​ഷ്യ​യി​ലെ ജ​കാ​ർ​ത്ത​യി​ലാ​ണ്​ ഏ​ഷ്യ​ൻ ഗെ​യിം​സ്.  ഇൗ ​ഗെ​യിം​സു​ക​ൾ ല​ക്ഷ്യ​മി​ട്ട്​ പു​രു​ഷ -വ​നി​ത ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ജാ​വ​ലി​ൻ​ത്രോ, 400 മീ​റ്റ​ർ, 4-400 മീ​റ്റ​ർ റി​ലേ, ലോ​ങ്​​ജം​പ്​ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കും.

Tags:    
News Summary - AFI against coaches-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.