ന്യൂഡൽഹി/ പാലക്കാട്: നിയമപോരാട്ടത്തിൽ വിജയംനേടിയ പി.യു. ചിത്രക്ക് നേരിയ പ്രതീക്ഷ നൽകി അത്ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യ, രാജ്യാന്തര ഫെഡറേഷന് (െഎ.എ.എ.എഫ്) കത്തയച്ചു. ലണ്ടനിൽ നടക്കാനിരിക്കുന്ന ലോക അത്ലറ്റിക് മീറ്റിനുള്ള ഇന്ത്യൻ ടീമിൽ ചിത്രയെ ഉൾപ്പെടുത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കത്തയക്കുമെന്ന് എ.എഫ്.െഎ സെക്രട്ടറി സി.കെ. വത്സൻ ‘മാധ്യമ’ത്തിനോട് പറഞ്ഞു. തീരുമാനമെടുക്കേണ്ടത് െഎ.എ.എ.എഫ് ആണ്. 1500 മീറ്ററിൽ വൈൽഡ് കാർഡ് എൻട്രിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിത്രയുടെ കാര്യത്തിൽ കോടതിവിധി മാനിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് എ.എഫ്.െഎ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഗുർബച്ചൻ സിങ് രൺദേവ പറഞ്ഞു. എന്നാൽ, എൻട്രി സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞതിനാൽ ചിത്രക്കനുകൂലമായ തീരുമാനമുണ്ടാകാൻ സാധ്യത കുറവാണെന്നാണ് കായികവിദഗ്ധർ പറയുന്നത്. സമ്മർദം ശക്തമായതോടെ ജനങ്ങളുടെയും സർക്കാരിെൻറയും കണ്ണിൽപൊടിയിടാനാണ് എ.എഫ്.െഎ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.
ചിത്രയെ ടീമിലുൾപ്പെടുത്തണമെന്ന ഹൈകോടതി വിധിക്കെതിരെ എ.എഫ്.െഎ വീണ്ടും കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തങ്ങളുടെ വാദം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും ഫെഡറേഷൻ പ്രസിഡൻറ് പറഞ്ഞിരുന്നു. വേണ്ടിവന്നാൽ സുപ്രീംകോടതിയെ സമീപിക്കാനായിരുന്നു നീക്കം. സെലക്ഷൻ കമ്മിറ്റി തീരുമാനത്തിനെതിരെ ഹൈകോടതിയെ സമീപിച്ച ചിത്രക്കെതിരായ പ്രതികാരനടപടി എന്നരീതിയിലായിരുന്നു ഫെഡറേഷെൻറ നീക്കം. എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉൾപ്പെടെ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഉച്ചക്കുശേഷം എ.എഫ്.െഎ തീരുമാനം മാറ്റി. ചിത്രക്കെതിരെ പ്രതികാരനടപടികൾ വേണ്ടെന്നും െഎ.എ.എ.എഫിന് കത്തയക്കാനും തീരുമാനിക്കുകയായിരുന്നു.
അതേസമയം, യോഗ്യത മാർക്ക് പിന്നിട്ടില്ലെങ്കിലും ദ്യുതി ചന്ദിന് വനിതകളുടെ 100 മീറ്ററിൽ പെങ്കടുക്കാൻ വൈൽഡ് കാർഡ് എൻട്രി നൽകിയിരുന്നു. ആഗസ്റ്റ് നാലിനാണ് മീറ്റ് തുടങ്ങുന്നത്. ഏഷ്യൻ മീറ്റിൽ 1500 മീറ്ററിൽ സ്വർണം നേടിയ ചിത്രയെ ലോക അത്ലറ്റിക് മീറ്റിനുള്ള ടീമിൽനിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. നിശ്ചിത യോഗ്യത പിന്നിട്ടില്ലെന്നാരോപിച്ചായിരുന്നു ചിത്രയെ ഒഴിവാക്കിയത്. എന്നാൽ, യോഗ്യത പിന്നിടാത്ത താരങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതേതുടർന്നാണ് ചിത്ര കേരള ഹൈകോടതിയെ സമീപിച്ചത്.
ചിത്ര വീട്ടിലെത്തി വിവാദങ്ങൾക്കിടെ പി.യു. ചിത്ര വീട്ടിലെത്തി. ഊട്ടിയിലെ പരിശീലനം കഴിഞ്ഞ് ശനിയാഴ്ച ഉച്ചക്ക് 12ഒാടെയാണ് ചിത്ര ട്രെയിൻ മാർഗം മുണ്ടൂർ പാലക്കീഴിലെ വീട്ടിലെത്തിയത്. പരിശീലകൻ എൻ.എസ്. സിജിനും നാട്ടുകാരും മാധ്യമപ്പടയും കാത്തുനിന്നിരുന്നു. പിതാവ് ഉണ്ണികൃഷ്ണനും മാതാവ് വസന്തയും മകളെ കാണാനെത്തിയവരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു. പ്രതിസന്ധികളിൽ തളരില്ലെന്ന് ചിത്ര മാധ്യമങ്ങളോട് പറഞ്ഞു. ഭാവിയിൽ ജോലി പ്രതീക്ഷിക്കുന്നുണ്ട്. കുടുംബത്തെ സംരക്ഷിക്കണം. പുറത്തേക്ക് പോകാൻ താൽപര്യമില്ല. വീട്ടിൽനിന്നുകൊണ്ട്് പരിശീലനം ആർജിക്കാനാണ് താൽപര്യം. കായികമന്ത്രി എ.സി. മൊയ്തീൻ ഉൾപെടെയുള്ളവർ ചിത്രയെ വീട്ടിലെത്തി സന്ദർശിച്ചു. ഓപറേഷൻ ഒളിമ്പ്യാഡ് ലക്ഷ്യമിട്ട് ചിത്രക്ക് വിദേശപരിശീലനവും സ്കോളർഷിപ്പും ഉൾപ്പെടെ എല്ലാ സൗകര്യവും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ആവശ്യമുള്ള ഭക്ഷണവും താമസവും ഒരുക്കും. പുതിയ പരിശീലന രീതികളുടെ സാധ്യതകൾ തേടും. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, സെക്രട്ടറി സഞ്ജയൻ കുമാർ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.എൻ. കണ്ടമുത്തൻ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു. മന്ത്രിയുടെ സന്ദർശന സമയത്ത് മാതാവ് വസന്തയും അച്ഛൻ ഉണ്ണികൃഷ്ണനും വീട്ടിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.