ഒസ്ട്രാവ: ഇൻറർകോണ്ടിനെൻറൽ അത്ലറ്റിക്സിൽ മെഡൽനേട്ടവുമായി ട്രിപ്ൾ ജംപർ അർപിന്ദർ സിങ് ചരിത്രമെഴുതി. ഏഷ്യൻ ഗെയിംസിലെ സ്വർണവുമായി ചെക്ക് റിപ്പബ്ലിക്കിലെത്തിയ അർപിന്ദർ 16.59 മീറ്റർ ചാടി വെങ്കലമണിഞ്ഞു.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ അത്ലറ്റ് െഎ.എ.എ.എഫ് ഇൻറർകോണ്ടിനെൻറൽ ചാമ്പ്യൻഷിപ്പിൽ മെഡലണിയുന്നത്. 400 മീറ്ററിൽ മത്സരിച്ച മലയാളിതാരം മുഹമ്മദ് അനസ് അഞ്ചാമതായി. 45.72 സെക്കൻഡാണ് അനസിെൻറ സമയം. 1500 മീറ്ററിൽ ജിൻസൺ ജോൺസൺ ആറാമതായി (3:41.72 മി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.