കോട്ബസ് (ജർമനി): 2020 ടോക്യോ ഒളിമ്പിക്സ് യോഗ്യത തേടിയുള്ള ഇന്ത്യയുടെ ദിപ കർമാകറിെൻറ യാത്രക്ക് മെഡൽ തിളക്കത്തോടെ തുടക്കം. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് ലോകകപ്പ് വോൾട്ട് ഇനത്തിൽ വെങ്കലം നേടി സീസൺ പോരാട്ടത്തിന് തുടക്കം കുറിച്ചു. റിയോ ഒളിമ്പിക്സിലെ വിസ്മയ പ്രകടനത്തിനു പിന്നാലെ രണ്ടുവർഷക്കാലം പരിക്കിൽ കുരുങ്ങിയ ദിപ ശസ്ത്രക്രിയയും കഴിഞ്ഞ് കഴിഞ്ഞ ജൂൈലയിലാണ് തിരിച്ചെത്തിയത്.
തുർക്കിയിൽ നടന്ന ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് വേൾഡ് ചലഞ്ചിൽ സ്വർണം നേടി വരവറിയിച്ചു. എന്നാൽ, തൊട്ടുപിന്നാലെ ഏഷ്യൻ ഗെയിംസിന് പുറപ്പെെട്ടങ്കിലും മത്സരിക്കാനായില്ല. പരിശീലനത്തിനിടെ കാൽമുട്ടിലേറ്റ പരിക്ക്കാരണം വീണ്ടും വിശ്രമമായി.
മാസങ്ങൾ നീണ്ട ഇടവേളക്കു ശേഷമാണ് ഇപ്പോൾ ഒളിമ്പിക്സ് യോഗ്യതാ ടൂർണമെൻറിെൻറ ആദ്യ ചാമ്പ്യൻഷിപ്പിൽ തന്നെ വെങ്കലമണിഞ്ഞത്. 14.316 പോയൻറ് സ്കോർ ചെയ്തു. ബ്രസീലിെൻറ റെബേക അൻഡ്രാഡെ സ്വർണവും അമേരിക്കയുടെ ജേഡ് കാറി വെള്ളിയും നേടി.
എട്ടു ഒളിമ്പിക്സ് യോഗ്യത ഇനങ്ങളിലെ ആദ്യമത്സരമാണ് കോട്ബസ് ലോകകപ്പ്. ഇതുകഴിഞ്ഞ് ആസ്ട്രേലിയ, ദോഹ, ബാകു എന്നിവിടങ്ങളിൽ ദിപ മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.