ദോഹ: ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിെൻറ മൂന്നാം ദിനത്തിൽ സ്വപ്ന ബർമനിലൂട െ ഇന്ത്യയുടെ മെഡൽ നേട്ടം. ഏഴ് ഇനങ്ങൾ ഉൾപ്പെടുന്ന ഹെപ്റ്റാത്ലണിൽ സീസണിലെ ഏറ്റവ ും മികച്ച പ്രകടനവുമായി സ്വപ്ന വെള്ളി നേടി. ഉസ്ബെകിസ്താെൻറ ഏകത്രിന വോർണിനക്കാ ണ് സ്വർണം (6198 പോയൻറ്). വെള്ളി നേടിയ സ്വപ്നക്ക് 5993 േപായൻറ് നേടാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയുടെതന്നെ പൂർണിമ ഹെംബ്രം അഞ്ചാമതായി.
വനിതകളുടെ 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ പറുൽ ചൗധരി അഞ്ചാമതായി ഫിനിഷ് ചെയ്തു. മിക്സഡ് റിലേയിൽ മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വി.കെ വിസ്മയ, എം.ആർ പൂവമ്മ, ആരോക്യ രാജീവ് എന്നിവരുടെ ടീം വെള്ളി (3:16.47മി) നേടി. ബഹ്റൈനാണ് ഇൗ ഇനത്തിൽ സ്വർണം. വനിതകളുടെ 10,000 മീറ്ററിൽ സഞ്ജീവനി ജാദവ് വെങ്കലം നേടി. 4x 100 മീ വനിതാ റിലേയിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പരിക്ക്: ജിൻസൺ പിൻവാങ്ങി
ഇന്ത്യക്ക് കനത്ത തിരിച്ചടിയായി മലയാളി താരം ജിൻസൺ ജോൺസൺ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽനിന്നും പിൻവാങ്ങി. തിങ്കളാഴ്ച 800 മീറ്റർ ഫൈനലിനിടെ പേശീവേദനയെ തുടർന്ന് ട്രാക് വിട്ട ജിൻസൺ, ചൊവ്വാഴ്ച 1500 മീറ്ററിൽ മത്സരിക്കാനിരിക്കെയാണ് പിൻവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.