ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ അശ്വഭ്യാസത്തിൽ ഇന്ത്യക്ക് ഇരട്ടനേട്ടം. ഇന്ത്യയുടെ ഫൗവാദ് മിർസ വ്യക്തിഗത അശ്വഭ്യാസത്തിൽ വെള്ളി മെഡൽ നേടി. ഇന്ത്യൻ അശ്വഭ്യാസ സംഘം ടീം വിഭാഗത്തിൽ വെള്ളി നേടി. ഫൗവാദ് മിർസ, രാകേഷ് കുമാർ, ആശിഷ് മാലിക്, ജിതേന്ദർ സിങ് എന്നിവരായിരുന്നു ഇന്ത്യൻ ടീം അംഗങ്ങൾ. 1982നു ശേഷമാണ് ഇന്ത്യ വ്യക്തിഗത വിഭാഗത്തിൽ ഈയിനത്തിൽ വെള്ളി നേടുന്നത്.
അനു രാഘവനും ജൗന മര്‍മറും ഫൈനലില്‍
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം അനു രാഘവനും ജൗന മര്‍മറും ഫൈനലില്‍ പ്രവേശിച്ചു. അനു രാഘവന്‍ 56.77 സെക്കന്‍ഡുകള്‍ക്ക് ഫൈനലിലേക്ക് യോഗ്യത നേടിയപ്പോള്‍ ജൗന മര്‍മര്‍ 59.20 സെക്കന്‍ഡുകള്‍ക്ക് റേസ് പൂര്‍ത്തിയാക്കിയ ശേഷം ബെസ്റ്റ് ലൂസര്‍ ആയി ഫൈനലിലേക്ക് യോഗ്യത നേടി. നാളെയാണ് ഫൈനല്‍ മത്സരം. ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അനു വെള്ളി നേടിയിരുന്നു. ബഹ്റൈൻ താരം ഒലുവാക്കിമീ അഡീക്കോയയാണ് ഏറ്റവും വേഗതയേറിയ വനിത (54.87).
അമ്പെയ്ത്ത്: ഇന്ത്യൻ വനിതകൾ സെമി ഫൈനലിൽ
ഇന്ത്യൻ അമ്പെയ്ത്ത് ടീം 229-224 എന്ന സ്കോറിനു ഇന്തോനേഷ്യയെ ആണ് തോൽപിച്ചത്. മസ്കൻ കിറർ, മധുമതി കുമാരി, ജ്യോതി സുരേക്ക വെന്നം എന്നിവരാണ് ഇന്ത്യൻ ടീമിലുള്ളത്. അമ്പെയ്ത്തിൽ ഇന്ത്യൻ പുരുഷന്മാർ ക്വാർട്ടറിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.