തിരുവനന്തപുരം: ജകാർത്തയിൽ ട്രാക്കിലും ഫീൽഡിലുമായി നേടിയ മെഡലുകളിൽ ഭൂരിഭാഗവും തിരുവനന്തപുരം എൽ.എൻ.സി.പി.ഇയുടെ സ്പർശമേറ്റത്. ലോങ്ജംപിൽ വെള്ളി നേടിയ നീന വി. പിേൻറായും 48 വർഷത്തെ ഇടവേളക്കുശേഷം രാജ്യത്തിനുവേണ്ടി ട്രിപിൾ ജംപിൽ സ്വർണം നേടിയ അർപിന്ദർ സിങ്ങുമൊക്കെ ഇത്തവണ തിരുവനന്തപുരത്തെ സായിയിലെ പരിശീലനത്തിനുശേഷമാണ് ജകാർത്തയിലേക്ക് തിരിച്ചത്.
400 മീറ്ററിലും പുരുഷ മിക്സഡ് റിലേകളിലും വെള്ളി നേടിയ മുഹമ്മദ് അനസും മുൻ വർഷങ്ങളിൽ എൽ.എൻ.സി.പി.ഇയിലെ പരിശീലനക്കളരിയിൽ തെളിഞ്ഞ താരമാണ്. 400 മീറ്റർ ഹർഡിൽസിൽ നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമായ സംസ്ഥാന സ്പോർട്സ് കൗൺസിൽ താരമായ അനു രാഘവനും 10,000 മീറ്ററിൽ വെങ്കല നേട്ടം ൈകയിലെത്തിയിട്ടും കാലുകൾ ട്രാക്കിനു പുറത്തേക്കു പോയതിെൻറ പേരിൽ അയോഗ്യനാക്കപ്പെട്ട ജി. ലക്ഷ്മണനും ഇവിടെ പരിശീലിച്ചിരുന്ന താരങ്ങളാണ്.
800 മീറ്ററിൽ സ്വർണം നേടിയ മൻജിത് സിങ്, 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടി ഇരട്ട നേട്ടം സ്വന്തമാക്കിയ ജിൻസൺ ജോൺസൺ, 3000 മീറ്റർ സ്റ്റീപിൾ ചെയ്സിൽ വെള്ളി നേടിയ സുധ സിങ് എന്നിവർ എൽ.എൻ.സി.പി.ഇ യുടെ കീഴിലുള്ള ഊട്ടിയിലെ ദേശീയ ക്യാമ്പിൽനിന്നാണ് ഇത്തവണ ജകാർത്തയിലെത്തിയത്.
സ്ക്വാഷ് നേട്ടത്തിൽ എൽ.എൻ. സി.പി.ഇ റീജ്യൻ പരിധിയിലുള്ള ചെന്നൈ ദേശീയ ക്യാമ്പിെൻറ പങ്കുണ്ടായിരുന്നു. 100 മീറ്ററിലും 200 മീറ്ററിലും വെള്ളി നേടിയ ദ്യുതി ചന്ദ്, 400 മീറ്ററിലും മിക്സഡ് റിലേയിലും വെള്ളി നേടിയ ഹിമദാസ്, 400 മീറ്ററിൽ വെള്ളി നേടിയ ധരുൺ അയ്യാ സ്വാമി എന്നിവരും വിദേശ കോച്ചായ എസ്. ഗലീനയുടെ ശിക്ഷണത്തിൽ എൽ.എൻ.സി.പിയിലെ ദേശീയ ക്യാമ്പിൽ കഴിഞ്ഞ വർഷം പരിശീലനം നേടിയിരുന്നു.
തങ്ങളുടെ കളിക്കളങ്ങളിൽ ഓടിയും ചാടിയും നേട്ടത്തിലേക്ക് കുതിക്കുന്ന താരങ്ങളുടെ മെഡൽ തിളക്കത്തിൽ സായി എൽ.എൻ.സി.പി.ഇയുടെ പിന്തുണയും പങ്കാളിത്തവും ഉണ്ടെന്നത് മികവാണെന്ന് എൽ.എൻ.സി.പി.ഇ പ്രിൻസിപ്പലും സായി റീജനൽ ഡയറക്ടറുമായ ഡോ. കിഷോർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.